ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു

ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോസസർ നിർമ്മാതാക്കളായ Intel. ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു. രണ്ട് ടവറുകളിലായി 453,000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രത്തിന് 2,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഡാറ്റാ സെന്ററുകൾ, ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളുൾക്കൊള്ളുന്നതാണ് കേന്ദ്രം. ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദം കുറയ്ക്കാനുതകുന്ന desk-booking platforms, interactive kiosk എന്നിവയുൾപ്പെടെയുള്ള ഐഒടി അധിഷ്‌ഠിത സംവിധാനങ്ങളും കേന്ദ്രത്തിൽ ഉണ്ട്. 70,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കേന്ദ്രത്തിലെ ഒരു നില, സിലിക്കൺ രൂപകൽപ്പനയ്ക്കും, ഗവേഷണ ലാബുകൾക്കുമായി സമർപ്പിച്ചിരിക്കുന്നു. 50-ലധികം വീഡിയോ- ഇനാബിൾഡ് കോൺഫറൻസ് റൂമുകൾ, ഫോൺ ബൂത്തുകൾ, ബ്രേക്ക്‌ഔട്ട് സോണുകൾ എന്നിങ്ങനെയുള്ള ജീവനക്കാരുടെ സൗകര്യങ്ങളടക്കം ഈ കേന്ദ്രം ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യയിൽ ബംഗളൂരുവിലും ഹൈദരാബാദിലുമായി നിലവിൽ ഇന്റെല്ലിന് ഒമ്പത് ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രങ്ങളുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version