ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ തുറന്ന ലുലു ഗ്രൂപ്പിന്റെ മെഗാ മാൾ നോർത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാൾ. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ 2000 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്.
ലുലു ഹൈപ്പർമാർക്കറ്റ്, ഫാമിലി എന്റർടെയ്ൻമെന്റ് സോൺ എന്നിവയടങ്ങുന്നതാണ് മാൾ. 15 ഡൈനിംഗ് റസ്റ്റോറന്റുകൾ, കഫേകൾ ഉൾപ്പെടെ,1600 പേർക്കിരിക്കാവുന്ന 25 ബ്രാൻഡ് ഔട്ട്ലെറ്റുകളുള്ള ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യമാണ് മറ്റൊരു സവിശേഷത. 15,000ത്തിലധികം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. മാളിനുള്ളിൽ 11 സ്ക്രീനുകളോടു കൂടിയ പിവിആർ സൂപ്പർ പ്ലക്സ് ആരംഭിക്കാനും പദ്ധതിയുണ്ട്. ലുലു ഗ്രൂപ്പ് ഇന്ത്യയിൽ തുറക്കുന്ന അഞ്ചാമത്തെ മാൾ ആണ് ലക് നൗവ്വിലേത്.
Related Posts
Add A Comment