ബഹിരാകാശ സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ അസ്ത്രയുമായി സ്പേസ് സ്റ്റാർട്ടപ്പ് Space Labs

തിരുവനന്തപുരം ആസ്ഥാനമായ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് സ്‌പേസ്‌ലാബ്‌സ് ‘അസ്‌ത്ര’ എന്ന പേരിൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ബഹിരാകാശ വാഹനങ്ങളുടെ കോൺഫിഗറേഷൻ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പേലോഡ് കണ്ടെത്തുന്നതിനും വാഹനം പിന്തുടരേണ്ട പാത കണ്ടെത്തുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ഒരു ബഹിരാകാശ വാഹനത്തിന്റെ പ്രാരംഭ ഘട്ടം മുതൽ അതിന്റെ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും കണ്ടെത്താൻ ആസ്ട്ര സഹായിക്കുന്നു. സ്‌പേസ്‌ലാബ്‌സിന്റെ സിഇഒയും, വിരമിച്ച ഐഎസ്‌ആർഒ ശാസ്ത്രജ്ഞയുമായ ഷീല ഡി എസ് ആണ് സോഫ്‌റ്റ്‌വെയർ വികസനത്തിന് നേതൃത്വം നൽകിയത്. 2021 ഏപ്രിലിലാണ് സ്പേസ് ലാബ് പ്രവർത്തനം ആരംഭിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version