കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് രണ്ടാമത്തെ വാട്ടർ മെട്രോ ബോട്ട് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് കൈമാറി. കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ ഷിപ്പ്യാർഡ് നിർമിക്കുന്ന 23 ബോട്ടുകളുടെ ഭാഗമാണിത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഗതാഗതത്തിൽ ഒരു പുതിയ ഗ്രീൻ പ്രോട്ടോക്കോൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 78 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന റൂട്ടുകളുടെ ശൃംഖലയിൽ 38 ജെട്ടികളിലൂടെ പിന്നിടുന്ന ഇലക്ട്രിക് ഹൈബ്രിഡ് ഫെറികളാണ് ഇവ.10 ദ്വീപുകളെ ബന്ധിപ്പിച്ച് 15 റൂട്ടുകളുടെ വികസനമാണ് കൊച്ചി വാട്ടർ മെട്രോ വിഭാവനം ചെയ്യുന്നത്.
കൊച്ചിക്കു രണ്ടാമത്തെ വാട്ടർ മെട്രോ ബോട്ട്
കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ ഷിപ്പ്യാർഡ് നിർമിക്കുന്ന 23 ബോട്ടുകളുടെ ഭാഗമാണിത്.
By News Desk1 Min Read