Ola ബെംഗളൂരുവിൽ 500 മില്യൺ ഡോളറിന്റെ Battery Innovation Center   പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ 500 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഒല. ഒല ഇലക്ട്രിക് അത്യാധുനിക ബാറ്ററി ഇന്നൊവേഷൻ സെന്റർ ബെംഗളൂരുവിൽ സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും വലിയ അഡ്വാൻസ്ഡ് സെൽ R&D സൗകര്യങ്ങളിൽ ഒന്നായിരിക്കുമിതെന്ന് ഇലക്ട്രിക് വാഹന കമ്പനി അറിയിച്ചു. ബാറ്ററി പായ്ക്ക് ഡിസൈൻ, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയുമെന്ന് കമ്പനി പറഞ്ഞു. എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള 500 ലധികം മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഒല അടുത്തിടെ അതിന്റെ ആദ്യത്തെ Li-ion സെല്ലായ NMC 2170 അവതരിപ്പിച്ചിരുന്നു.ചെന്നൈയിലെ ജിഗാഫാക്‌ടറിയിൽ നിന്ന് 2023 ഓടെ NMC 2170 എന്ന സെല്ലിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുമെന്ന് ഒല വ്യക്തമാക്കി.രാജ്യത്ത്  അഡ്വാൻസ്ഡ് സെല്ലുകൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച ACC PLI സ്കീമിന് കീഴിൽ കമ്പനിക്ക് അടുത്തിടെ 20GWh കപ്പാസിറ്റി അനുവദിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version