പാകിസ്ഥാനിൽ  സൂപ്പർ സ്റ്റാറായ ഒരു സ്റ്റാർട്ടപ്പ് ഈ ജൂലൈ 12 ന് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. ആ രാജ്യത്തേയും അവിടുത്തെ നൂറുകണക്കിന് സ്റ്റാർട്ടപ്പുകളേയും എന്തിന് ഇന്ത്യയിലെ സ്റ്റാർട്ടപ് ഇവാഞ്ചലിസ്റ്റുകളേയും അൽപം അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. കാരണം ഒരു വർഷം മുമ്പ് 500 കോടിക്ക് മുകളിൽ ഫണ്ട് എടുത്ത ഒരു സ്റ്റാർട്ടപ് പെട്ടന്നങ്ങ് അടച്ചുപൂട്ടിയാൽ ആരായലും ഞെട്ടില്ലെ?

Airlift അതായിരുന്നു ആ സ്റ്റാർട്ടപ്പിന്റെ പേര്. Usman Gul, Meher Fahrukh, Ahmed Ayub എന്നിവരായിരുന്നു ഫൗണ്ടർമാർ. തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മൂവരും പാകിസ്ഥാനിലെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിലെ പോസ്റ്റർ ബോയ്സായി. ഊബർ മോഡൽ ബസ് സർവ്വീസായിരുന്നു എയർലിഫ്റ്റ്.

ഒന്ന് പച്ചപിടിച്ച് വന്നപ്പോൾ 2020ൽ കോവിഡ് എല്ലാം താറുമാറാക്കി. രണ്ട് ചോദ്യങ്ങളായിരുന്നു മുന്നിൽ. ഒരുബസ്സും ഓടാതെ പാകിസ്ഥാൻ ആകെ ലോക്ഡൗണിൽ നിൽക്കുമ്പോൾ കമ്പനി മുന്നോട്ട് പോകണോ, അതോ കൂടുതൽ ഓപ്പറേഷണൽ എക്സ്പെൻസിലേക്ക് പോകാതെ ഷട്ട് ഡൗൺ ചെയ്യണോ? എയർലിഫ്റ്റിന്റെ ഫൗണ്ടർമാർ കോവിഡെന്ന മഹാമാരിയിൽ ഐഡിയ പിവറ്റ് ചെയ്യാൻ തീരുമാനിച്ചു. എല്ലാവരും വീട്ടിലിരിക്കുമ്പോൾ, ബസ്സ് ഒന്ന് മാറ്റിപിടിച്ചു അവർ. വീടുകളിലേക്ക് ഗ്രോസറിയും ഫുഡും മരുന്നും ഡെലിവറി നടത്തി പാകിസ്ഥാനിലെ സ്റ്റാർട്ടപ് സ്റ്റാറുകളായി എയർലിഫ്റ്റ്. അത് വെറുതെയായില്ല, ഒരൊറ്റ റൗണ്ടിൽ 85 മില്യൺ ഡോളർ അതായത്, 680 കോടിയോളം ഫണ്ടിംഗ് നേടി എയർലിഫ്റ്റ് പാകിസ്ഥാനിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി. 1300 ജോലിക്കാർ, ഇസ്ലാമാബാദിന് പുറത്തേക്ക് പടർന്ന ബിസിനസ്സ് വളർച്ച വലിയ സ്വപ്നങ്ങൾ..  പക്ഷെ കോവിഡിനെ തോൽപ്പിച്ച പോലെയായില്ല തുടർന്നുള്ള കാര്യങ്ങൾ. പാകിസ്ഥാനിലെ സാമ്പത്തിക മാന്ദ്യം എയർലിഫ്റ്റിനെ വരിഞ്ഞ് മുറുക്കിക്കളഞ്ഞു.

30 മിനുറ്റിൽ ഗ്രോസറി ഡെലിവറി എന്ന ടാർഗറ്റ്, എയർലിഫ്റ്റിനെ ഓട്ടത്തിനിടയിൽ ട്രാക്കിൽ കുഴഞ്ഞ് വീണ് മരിക്കുന്ന അവസ്ഥയിലെത്തിച്ചവെന്നാണ് പാകിസ്ഥാനിലെ വെഞ്ച്വർ ക്യാപിറ്റൽ ഫേമായ ഐടുഐ കോഫൗണ്ടർ കൽസൂം ലഖാനി പറയുന്നത്. എയർലിഫ്റ്റ് ഷട്ട് ഡൗൺ ചെയ്തത് പാകിസ്ഥാനിലെ ആകെ സ്റ്റാർട്ടപ്പുകളുടെ ആത്മവിശ്വാസത്തെ തകർത്ത് കളയുമെന്നും ലഖാനി പറയുന്നു. പാകിസ്ഥാന്റെ സ്റ്റാര്‌ട്ടപ്പ് സ്റ്റാറുകളായ ഫൗണ്ടർമാർ ഒരു രാത്രികൊണ്ട് കൊലചെയ്യപ്പെട്ട അവസ്ഥയാണെന്ന് ദിയോസായി വെഞ്ച്വർ പാർട്ണറായ Shehryar Hydri പറയുന്നു. വാസ്തവത്തിൽ എയർലിഫ്റ്റിനും മൂന്ന് ചെറുപ്പക്കാർക്കും എന്താണ് പറ്റിയത്. പാകിസ്ഥാനിയുടേതെന്ന് പറയാൻ ആ രാജ്യത്ത് ഒറ്റ യൂണികോണുകളില്ല. യണികോണിന്റെ പടിവാതിക്കലാണ് എയർലിഫ്റ്റ് തകർന്ന് വീണത്. അത് പാകിസ്ഥാനിലാണെങ്കിലും ആ വീഴ്ച ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. ഒന്ന് എത്ര വാല്യുവേഷനിൽ നിന്നാലും രാജ്യത്തിന്റെ മൊത്തം സാമ്പത്തിക നില ഭദ്രമായിരുന്നാലേ നിലനിൽപ്പുള്ളൂ. രണ്ട്, വളർച്ചയിൽ ഹോംവർക്കുകൾ മറക്കാതിരിക്കുക. യൂറോപ്പിലെ ഗൊറില്ലാസ്, തുർക്കിയിലെ ഗെറ്റിർ തുടങ്ങിയ ഗ്രോസറി ഓൺലൈനുകളെ ശ്രദ്ധിച്ചിരുന്നെങ്കിൽ എയർലിഫിറ്റ് വീഴില്ലായിരുന്നു. നിരന്തരമായ ക്യാഷ് ഇൻഫ്യൂഷൻ വേണ്ട ബിസിനസ്സുകൾ കിട്ടിയ ഫണ്ടിന്റെ വലുപ്പത്തിൽ മാത്രം ഓടില്ല. സ്റ്റാർട്ടർട്ടപ്പുകളോട് പറയട്ടേ, കോടികൾ ഫണ്ടിംഗ് കിട്ടുന്നിടത്തല്ല സ്റ്റാർട്ടപ്പ് വിജയിക്കുന്നത്. അത് റിയലിസ്റ്റിക്കായ ലക്ഷ്യങ്ങൾ സെറ്റ് ചെയ്ത് ഓപ്പറേഷണൽ റവന്യൂ കൂട്ടി, സ്വയം നിൽക്കാൻ ശേഷിയുള്ള സംരംഭമാകുമ്പോഴാണ് വിജയം എന്ന വാക്കിന് അർത്ഥമേറുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version