ബെംഗളൂരു ആസ്ഥാനമാക്കി ലിഥിയം- അയൺ സെൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ പ്രമുഖ ലെഡ്-ആസിഡ് ബാറ്ററി നിർമ്മാതാക്കളായ Exide Industries. പുതിയ കാലത്തെ ഇലക്ട്രിക് മൊബിലിറ്റി, സ്റ്റേഷനറി ആപ്ലിക്കേഷൻ ബിസിനസുകൾക്കായി, അത്യാധുനിക ഗ്രീൻ ഫീൽഡ്, മൾട്ടി-ജിഗാവാട്ട് ലിഥിയം അയൺ ബാറ്ററി സെൽ നിർമ്മാണകേന്ദ്രം തുറക്കുമെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ ഹൈടെക്, ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൽ Exide Energy Solutions ഏറ്റെടുത്ത 80 ഏക്കറിൽ കേന്ദ്രം സജ്ജമാക്കും. 2022 മാർച്ചിൽ ഇന്ത്യയിലെ ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനായി Exide Industries, ചൈനീസ് കമ്പനിയായ SVOLTമായി സാങ്കേതിക സഹകരണം പ്രഖ്യാപിച്ചിരുന്നു.ബാറ്ററി വികാസത്തിനായുള്ള അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജ് ഓൺ നാഷണൽ പ്രോഗ്രാമിൽ ഭാഗമായിട്ടുണ്ട്.ചൈനയിലെ ജിയാങ്‌സു ആസ്ഥാനമായുള്ള ഗ്ലോബൽ ഹൈടെക്ക് കമ്പനിയാണ് SVOLT.
Li-ion സെൽ നിർമിക്കാൻ Exide
ബെംഗളൂരുവിലെ ഹൈടെക്, ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൽ