ഇതിനായി മെറ്റാവേഴ്സ് സ്ട്രാറ്റജി ഒരുക്കാനാണ് Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum ലക്ഷ്യമിടുന്നത്. എമെർജിംഗ് ടെക്നോളജി ഉപയോഗിച്ചും ക്രിപ്റ്റോ കമ്പനികളെ ദുബായിലേക്ക് കൊണ്ടുവന്നും ഈ രംഗത്ത് മേൽക്കൈ നേടുകയാണ് ലക്ഷ്യം. വിർച്വൽ അസെറ്റ്സ് റെഗുലേഷനുമായി ബന്ധപ്പെട്ട് മാർച്ചിൽ ദുബായ് നിയമം പാസ്സാക്കിരുന്നു. മാത്രമല്ല, ക്രപ്റ്റോ എക്സ്ചേഞ്ചുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസും ദുബായ് അനുവദിച്ചിട്ടുണ്ട്.
പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും, ഡെവലപ്പേഴ്സിനേയും കണ്ടന്റ് ക്രിയേറ്റേഴ്സിനേയും ഡിജിറ്റൽ സാങ്കേതിക വിദ്യയെയും കൂട്ടിയിണക്കി മെറ്റവേഴ്സ് കമ്മ്യൂണിറ്റി സൃഷ്ടിക്കുമെന്ന് Sheikh Hamdan വ്യക്തമാക്കുന്നു. UAEയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് Sheikh Hamdanനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികം ലഭ്യമല്ല. എന്നാൽ metaverse ടാലന്റ് സൃഷ്ടിച്ചും, metaverse use cases ഡെവലപ് ചെയ്തും ഇവ ദുബായ് സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചും സ്റ്റേറ്റിനെ സൂപ്പർ പവറാക്കുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് Sheikh Hamdan കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മെറ്റാവേഴ്സ് പദ്ധതിക്കായി ദുബായ് ഗവൺമെന്റെ് എത്ര ബജറ്റ് മാറ്റി വെയ്ക്കുെമെന്ന് വ്യക്തമല്ല.
മെറ്റാവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾക്ക് ദുബായ് കൂടുതൽ അവസരങ്ങൾ തുറക്കുകയാണ്. ബിസിനസ്സിൽ ടെക്നോളജി സമന്വയിപ്പിക്കാനും മെറ്റാവേഴ്സിൽ ശ്രദ്ധിക്കാനും ദുബായിലെ കമ്പനികൾ മത്സരിക്കുകയാണ്. ബ്ലോക്ക്ചെയിനുപയോഗിച്ചുള്ള ഡിജിറ്റൽ ഡാറ്റാ സെക്യൂരിറ്റി കോഡ് NFT, അതുപോലെ മെറ്റാവേഴ്സ്.. ഇവയെല്ലാം ഉപയോഗിച്ചുള്ള ഇടപാടുകൾ കൂട്ടാൻ ദുബായ് എയർലൈൻ Emirates തീരുമാനിച്ചുകഴിഞ്ഞു. പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയായ Damac Properties, ഫാഷൻ ഹൗസായ Roberto Cavalli എന്നീ വമ്പൻമാരും ദുബായിൽ ന്യൂ ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനിൽ നിക്ഷേപിക്കുകയാണ്. മെറ്റാവേഴ്സിൽ ഡിജിറ്റൽ നഗരങ്ങളെ സൃഷ്ടിക്കാനായി 10 കോടി ഡോളറാണ് ഈ കമ്പനികൾ നീക്കിവെച്ചിരിക്കുന്നത്. UAE ബേയ്സ് ചെയ്ത ഹെൽത്ത് കെയർ കമ്പനി ഈ ഒക്ടോബറിൽ മെറ്റാവേഴ്സിൽ ഹോസ്പിറ്റൽ ലോഞ്ച് ചെയ്യുകയാണ്. വിർച്വൽ റിയാലിറ്റിയിൽ ഡോക്ടേഴ്സിനെ കൺസെൾട്ട് ചെയ്യാൻ അവസരം ഒരുക്കുകയാണ് ഇവർ.
Sheikh Hamdan ലക്ഷ്യമിടുന്ന പ്ലാനനുസരിച്ച് United Arab Emiratesനെ ലോകത്തെ top 10 metaverse economi ആയി പരിവർത്തനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. blockchain, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്രപ്റ്റോ, മെറ്റവേഴ്സ് സ്റ്റാർട്ടപ്പുകൾക്കും എൻട്രപ്രണേഴേസിനും വൻ അവസരം തുറക്കുകയാണ് ദുബായ്.
global investment bankആയ Citi പറയുന്നത്, 30 trillion ഡോളർ പൊട്ടൻഷ്യലാണ് മെറ്റാവേഴ്സ് തുറന്നിടുന്നത് എന്നാണ്. ഒരുപക്ഷേ ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ എത്താത്ത ഒരു തുക. ദുബായ് ഓട്ടം തുടങ്ങിക്കഴിഞ്ഞു. നിങ്ങളോ?