22 ലക്ഷത്തിലധികം  ഇന്ത്യൻ അക്കൗണ്ടുകൾ WhatsApp നിരോധിച്ച്  Facebook മാതൃസ്ഥാപനമായ META

22 ലക്ഷത്തിലധികം  ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ.abusive content ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ്  ജൂണിൽ മാത്രം 2,210,000  അക്കൗണ്ടുകൾ നിരോധിച്ചത്.ജൂണിൽ ഗ്രീവൻസ് ഓഫീസർക്ക് 632 പരാതികൾ ലഭിച്ചതായും പരാതികൾ പരിശോധിച്ചതിന് ശേഷം 64 അക്കൗണ്ടുകൾ നിരോധിച്ചതായും വാട്‌സ്ആപ്പ് അറിയിച്ചു.മെയ് മാസത്തിൽ 1.9 ദശലക്ഷത്തിലധികം അക്കൗണ്ടുകളും ഏപ്രിലിൽ 1.6 ദശലക്ഷത്തിലധികം അക്കൗണ്ടുകളും വാട്സ്ആപ്പ് നിരോധിച്ചിരുന്നു.മാർക്കറ്റ് ഡാറ്റാ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 487 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ട്.മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്ത്യയിൽ 43,140 അക്കൗണ്ടുകൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ നിരോധിച്ചിരുന്നു.child sexual exploitation,non-consensual nudity എന്നിവയിൽ 40,982 അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന 2,158 അക്കൗണ്ടുകൾ നിരോധിച്ചതായും ട്വിറ്റർ അറിയിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version