ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിൽ നിന്ന് ഫണ്ട് സമാഹരിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ Exponent Energy.ബെംഗളൂരുവിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി നിക്ഷേപം വിനിയോഗിക്കും.കമ്പനിയുടെ ഇവി ബാറ്ററി പായ്ക്ക് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിനും ഫണ്ട് സഹായകരമാകുമെന്ന് വിലയിരുത്തുന്നു.ഫണ്ട് സമാഹരണത്തിന് പിന്നാലെ, ഇവി നിർമ്മാതാക്കളായ ആൾട്ടിഗ്രീൻ പ്രൊപ്പൽഷൻ ലാബുമായി എക്സ്പോണന്റ് പങ്കാളിത്തം പ്രഖ്യാപിച്ചു.15 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഒരു ഇലക്ട്രിക് ത്രീ-വീലർ നിർമ്മിക്കുന്നതിനായാണ് പങ്കാളിത്തം.2020-ൽ ആതർ എനർജിയുടെ മുൻ ചീഫ് പ്രൊഡക്റ്റ് ഓഫീസർ വിനായക്, സഞ്ജയ് ബൈലാൽ എന്നിവർ ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ്എക്സ്പോണന്റ് എനർജി.ഇവി ബാറ്ററി പായ്ക്കുകളും ചാർജിംഗ് സ്റ്റേഷനുകളും ഉൾപ്പെടുന്ന ഉൽപ്പന്ന ശൃംഖലയാണ് സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നത്.2021 ഡിസംബറിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ സ്റ്റാർട്ടപ്പ് 5 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
എക്സ്പോണന്റിൽ ഹീറോയുടെ നിക്ഷേപം
ബെംഗളൂരുവിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
Related Posts
Add A Comment