Facebook, Instagram തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരസ്യം നൽകിയിരിക്കുന്നത് സദ്ഗുരു ജഗ്ഗി വാസുദേവാണ്.  അദ്ദേഹത്തിന്റെ തന്നെ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ  ഇഷ ഔട്ട്‌റീച്ചും ഏറ്റവും കൂടുതൽ പരസ്യം നൽകിയവരിലുണ്ട്.  ഏപ്രിൽ 27 നും ജൂലൈ 25 നും ഇടയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്കായി  പ്രതിദിനം 1.35 ലക്ഷം രൂപയാണ് സദ്ഗുരുവും ഇഷയും ചെലവഴിച്ചത്.  

ഹൈദരാബാദ് ആസ്ഥാനമായുള്ള എന്റർപ്രൈസ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ പൈറൈറ്റ് ടെക്നോളജീസ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളുടെ വിഭാഗത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാക്കളാണ് സദ്ഗുരുവും ഇഷ ഔട്ട്‌റീച്ചിന്റെ കോൺഷ്യസ് പ്ലാനറ്റും.  1.20 കോടി രൂപയാണ് അവർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ചെലവഴിച്ചത്.

സദ്ഗുരു  ജഗ്ഗി വാസുദേവിന് ഇൻസ്റ്റാഗ്രാമിൽ 8.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 5.2 ദശലക്ഷം ആരാധകരും ട്വിറ്ററിൽ 3.9 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷൻ, അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച്,Isha Raiment, Isha Foods and Spices, Isha Crafts, Isha Naturo Organic Solutions തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം Koo, OTT പ്ലെയർ Voot Select  എന്നിവയായിരുന്നു സദ്ഗുരുവിനു ശേഷം,മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ പരസ്യത്തിനായി  ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം കൂ. 90 ദിവസത്തെ കാലയളവിൽ ഏകദേശം 87 ലക്ഷം രൂപ മെറ്റ പ്ലാറ്റ്ഫോമുകളിൽ ചെലവഴിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പരസ്യദാതാവ്, 67 ലക്ഷം രൂപ പരസ്യച്ചെലവുള്ള OTT പ്ലാറ്റ്‌ഫോം വൂട്ട് സെലക്ടാണ്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള Viacom18-ന്റെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് Voot Select.രാഷ്ട്രീയ പാർട്ടികളായ ബിജെപി, ബിജെപി ഗുജറാത്ത് എന്നിവയും മെറ്റായിലെ മുൻനിര ഇന്ത്യൻ പരസ്യദാതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 27 നും ജൂലൈ 25 നും ഇടയിൽ, Meta പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ നിന്നും 12,863-ലധികം പരസ്യദാതാക്കളുണ്ടായിരുന്നു. പരസ്യവരുമാനമായി 13.94 കോടി രൂപ സമാഹരിച്ചു. ഇന്ത്യയിലെ പരസ്യ നിയമങ്ങൾ അനുസരിച്ച്, എല്ലാ ഇന്ത്യൻ ബ്രാൻഡുകളും social causes  വിഭാഗത്തിൽ പെടാത്തതിനാൽ അവരുടെ ചെലവുകൾ പ്രഖ്യാപിക്കാൻ ബാധ്യസ്ഥരല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന പരസ്യദാതാക്കളുടെയും ഉപയോക്താക്കളുടെയും എണ്ണം ഫെയ്സ്ബുക്കിന്റെ മികച്ച വിപണിയായി രാജ്യത്തെ മാറ്റുന്നു.അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ നെപ്പോളിയൻ ക്യാറ്റ് റിപ്പോർട്ട് അനുസരിച്ച്, 2022 ജൂലൈയിൽ ഇന്ത്യയിൽ 515,800,000 ഫേസ്ബുക്ക് ഉപയോക്താക്കൾ ഉണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 36.2% ആണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version