20 വർഷത്തിനിടെ 45,000-ത്തിലധികം സംരംഭകരെയും 11,000ത്തിലധികം സ്റ്റാർട്ടപ്പുകളേയും സൃഷ്ടിച്ച് ദുബായ് SME. യുഎഇ വൈസ് പ്രസിഡന്റും  ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ദുബായ് SME  എമിറേറ്റ്സിലുളളവരുടെ ആശയങ്ങളെ വിജയകരമായ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റാൻ പ്രചോദിപ്പിക്കുകയാണ്. മാത്രമല്ല, ലോകമെമ്പാടുമുള്ള കമ്പനികളെയും സംരംഭകരെയും ദുബായിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതായി കണക്കുകൾ നിരത്തി  ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം വ്യക്തമാക്കുന്നു.

ദുബായിലെ യുവപ്രതിഭകൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും ഭാവിയിലെ ബിസിനസ്സുകളിലും വ്യവസായങ്ങളിലും നൂതനാശയങ്ങൾ വികസിപ്പിക്കാനുമുളള മികച്ച അന്തരീക്ഷമുണ്ടെന്ന് ദുബായ് SME സിഇഒ Abdul Baset Al Janahi പറയുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങളെ അവരുടെ കഴിവുകൾ വർധിപ്പിക്കാനും ഡിജിറ്റൽ പരിവർത്തനം സ്വീകരിക്കാനും ദുബായ് എസ്എംഇ തുടർന്നും സഹായിക്കും, അതോടൊപ്പം സ്റ്റാർട്ടപ്പുകൾക്ക് ധനസഹായവും പുതിയ വിപണികളും ലഭ്യമാക്കുമെന്നും അൽ ജനാഹി വ്യക്തമാക്കുന്നു

എമിറേറ്റ്സിനെ ആഗോള സ്റ്റാർട്ടപ്പ് ഹബ്ബായി മാറ്റുന്നതിൽ നിർണായകപങ്കാണ് ദുബായ് SME വഹിക്കുന്നത്. 2002-ൽ ആരംഭിച്ചതു മുതൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും നൂതനമായ ബിസിനസ്സ് ആശയങ്ങൾ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിലും ദുബായ് SME നിർണായകമാണ്.  ദുബായ് SME എമിറേറ്റ്സിലെ മൊത്തം കമ്പനികളിൽ 99.2 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് SME കളാണ്. ലേബർ ഫോഴ്സിലെ  50 ശതമാനത്തിനധികം ഉൾക്കൊള്ളുന്നതും ദുബായ് എസ്എംഇ കമ്മ്യൂണിറ്റിയാണ്.

ദുബായ് എസ്എംഇയുടെ പിന്തുണയോടെ 2021-ൽ മാത്രം 2,031 എസ്എംഇകൾ ആരംഭിച്ചു. ഗവൺമെന്റ് പ്രൊക്യുർമെന്റ് പ്രോഗ്രാമിന് കീഴിലുള്ള എസ്എംഇകൾക്കായി 18000 കോടിയിലധികം രൂപയുടെ മൂല്യമുള്ള  കരാറുകൾ നൽകി. മുഹമ്മദ് ബിൻ റാഷിദ് ഫണ്ട് വഴി 470 കോടിയിലധികം വരുന്ന സ്റ്റാർട്ടപ്പ് ലോണുകൾക്കും ദുബായ് എസ്എംഇ കഴിഞ്ഞ 20 വർഷത്തിനിടെ അനുവദിച്ചു.  ദുബായ് എസ്എംഇയുടെ വിദ്യാഭ്യാസ വിഭാഗമായ ദുബായ് ഒൻട്രപ്രണർഷിപ്പ് അക്കാദമി 39,000 പേർക്ക് സ്റ്റാർട്ടപ്പ് വികസനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകി. ഒരു  വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ദുബായ് SME ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വത്തെ സാമ്പത്തിക പുരോഗതിയിൽ ഒരു പ്രധാന ചാലകമാക്കി മാറ്റിയതുമാണ് ദുബായ് എസ്എംഇയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി വിലയിരുത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version