പെട്രോൾ സ്റ്റേഷനുകളിൽ electric-battery-swap സേവനങ്ങൾ ആരംഭിക്കാൻ HPCL,HEIDയുമായി കൈകോർക്കുന്നു

HPCL പെട്രോൾ സ്റ്റേഷനുകളിൽ ഇലക്ട്രിക് ബാറ്ററി സ്വാപ്പ് സേവനങ്ങൾ ആരംഭിക്കാൻ ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യയും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും സഹകരിക്കുന്നു.ഇതോടെ, ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആവശ്യമെങ്കിൽ അടുത്തുള്ള ബാറ്ററി സ്റ്റേഷനുകളിൽ നിർത്താനും, ഡിസ്ചാർജ് ചെയ്ത ബാറ്ററികൾ പൂർണ്ണമായി ചാർജ്ജ് ചെയ്തവ ഉപയോഗിച്ച് സ്വാപ്പ് ചെയ്യാനും സാധിക്കും.ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനുള്ള ഡ്രൈവർമാരുടെ പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കാനും സംവിധാനം സഹായകരമാണ്.ബെംഗളൂരു കേന്ദ്രീകരിച്ച് 70-ലധികം സ്റ്റേഷനുകളുള്ള ഏറ്റവും വലിയ ബാറ്ററി സ്വാപ്പ് ശൃംഖല സൃഷ്ടിക്കാനാണ് HEID ഉദ്ദേശിക്കുന്നത്.ഇ-മൊബിലിറ്റിയിലെ സഹകരണവുമായി ബന്ധപ്പെട്ട് HEID-യും HPCL-ഉം ഈ വർഷം ഫെബ്രുവരിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഉയർന്ന മുൻകൂർ ചെലവുകൾ, റേഞ്ച് വൈരുദ്ധ്യങ്ങൾ, നീണ്ട ചാർജ്ജിംഗ് സമയം എന്നിങ്ങനെയുള്ള പ്രധാന ഇവി പ്രശ്‌നങ്ങളെ സ്വാപ്പ് സേവനം പരിഹരിക്കുമെന്ന് വിലയിരുത്തുന്നു.ഹോണ്ടയുടെ സാങ്കേതികവിദ്യയും, ഇന്ത്യയിലെ 20,000ത്തിലധികം HPCL റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സ്വാപ്പ് സംവിധാനത്തിന്റെ സ്കേലബിലിറ്റി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി HPCL റീട്ടെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് മഹേശ്വരി വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version