രാജ്യത്തെ 2.5 ദശലക്ഷം സർക്കാർ ഉദ്യോഗസ്ഥരെ കമ്പ്യൂട്ടർ സ്കിൽസ് പരിശീലിപ്പിക്കാൻ Microsoft

രാജ്യത്തെ 2.5 ദശലക്ഷം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കമ്പ്യൂട്ടർ സ്കിൽസ് പരിശീലിപ്പിക്കാൻ മൈക്രോസോഫ്റ്റ്.കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, Capacity Building Commission എന്നിവയുമായി  സഹകരിച്ചാണ് പരിശീലനപരിപാടി നടപ്പാക്കുന്നത്.ഉദ്യോഗസ്ഥരുടെ ‍‍ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിച്ച് സമൂഹത്തിലെ ദുർബലരും അധഃസ്ഥിതരുമായ വിഭാഗങ്ങൾക്ക് കാര്യക്ഷമവും ഫലപ്രദവുമായ പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കും.സഹകരണത്തിന്റെ ഭാഗമായി, മൈക്രോസോഫ്റ്റ് ഓഫീസ് 365 ഡിജിറ്റൽ പ്രൊഡക്ടിവിറ്റി സ്യൂട്ട് ഓഫറിംഗുകളെക്കുറിച്ചുള്ള ഒരു ഓൺലൈൻ പഠന കോഴ്‌സ് കമ്പനി വികസിപ്പിക്കും.ഇത് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ നൈപുണ്യ വികസന മന്ത്രാലയത്തെ പ്രാപ്‌തമാക്കും.12 മണിക്കൂർ ദൈർഘ്യമുള്ള തുടക്ക കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷമാകും അഡ്വാൻസ്ഡ് കോഴ്‌സിലേക്കുള്ള പ്രവേശനം.സെക്ഷൻ ഓഫീസർമാർ, ക്ലാർക്ക്, അപ്പർ ഡിവിഷൻ ക്ലാർക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക്, അണ്ടർ സെക്രട്ടറിമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിങ്ങനെ വിവിധ തലങ്ങൾ പ്രോജക്ടിലുൾപ്പെടും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version