ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയറും സ്‌ട്രീമിംഗ് മീഡിയ സെർവറുമായ VLC മീഡിയ പ്ലെയറിന് നിരോധനം.ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായതിനാൽ VLC മീഡിയ പ്ലെയർ രാജ്യത്ത് ബ്ലോക്ക് ചെയ്‌തതായാണ് ചില റിപ്പോർട്ടുകൾ.പാരീസ് ആസ്ഥാനമായുള്ള VideoLAN എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.നിലവിൽ വിഎൽസി മീഡിയ പ്ലെയർ വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.MediaNama റിപ്പോർട്ട് അനുസരിച്ച് ഏകദേശം 2 മാസം മുമ്പ് ഇന്ത്യയിൽ VLC മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്യപ്പെട്ടു.കമ്പനിയോ കേന്ദ്ര സർക്കാരോ ഈ നിരോധനത്തെ ക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.ഇതുവരെ PUBG Mobile, TikTok, Camscanner എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. BGMI എന്ന് വിളിക്കപ്പെടുന്ന PUBG മൊബൈൽ ഇന്ത്യൻ പതിപ്പും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യുകയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
VLC മീഡിയ പ്ലെയറിന് നിരോധനം
പാരിസ് കമ്പനിയായ VideoLAN ആണ് ഇത് വികസിപ്പിച്ചെടുത്തത്