ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്, സ്വിച്ച് EiV 22, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുംബൈയിൽ അനാച്ഛാദനം ചെയ്തു.അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് ബസ് നിർമ്മിക്കുന്നത്.പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച EiV 22, ലോകത്തിലെ ആദ്യ സെമി-ലോഫ്ലോർ, എയർ കണ്ടീഷൻഡ്, ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ്.അത്യാധുനിക സാങ്കേതികവിദ്യ, ഡിസൈൻ, ഉയർന്ന സുരക്ഷ, മികച്ച ഇൻ-ക്ലാസ് കംഫർട്ട് ഫീച്ചറുകൾ തുടങ്ങിയ പ്രത്യേകതകളോടൊപ്പം 65 യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്.ഫീൽ ഗുഡ് ഇന്റീരിയർ, മുന്നിലും പിന്നിലും വീതിയേറിയ വാതിലുകൾ, രണ്ട് സ്റ്റെയർകെയ്സുകൾ, ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന എമർജൻസി ഡോർ എന്നീ സവിശേഷതകളുമുണ്ട്.മുംബൈയിൽ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ 200 ഓർഡറുകൾ ഇതിനോടകം തന്നെ സ്വിച്ച് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.