channeliam.com

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം

Chargemod ആപ്പ് ഡൗൺലോഡ് ചെയ്താൽ പോകുന്ന വഴിയിൽ നിന്ന് തന്നെ നിങ്ങളുടെ Electric വാഹനം Charge ചെയ്യാം. ഒരു മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്ന പോലെ സിംപിളാണ്. 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും.

ChargeMOD തുടങ്ങിയത് കൂട്ടുകാർ

2018-ൽ എഞ്ചിനിയറിംഗ് ബിരുദധാരിയായ രാമനുണ്ണിയും കൂട്ടുകാരും KSEB-യെ സമീപിക്കുന്നത് ഒരു കിടിലൻ ആശയവുമായാണ്. ടൂവീലറുകൾക്കും ത്രീവീലറുകൾക്കും ലൈൻ പോസ്റ്റിൽ മൗണ്ട് ചെയ്ത Charging Station അഥവാ വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷൻ എന്ന ആശയമാണ് അവർ മുന്നോട്ട് വച്ചത്. കെഎസ്ഇബി പദ്ധതി അംഗീകരിച്ചതോടെ ഒരു Startup പിറന്നു. ചാർജ്ജ്മോ‍ഡ് എന്നാണ് പേര്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇടയ്ക്കുള്ള ചാർജ്ജിംഗ് ഇല്ലാതെ ദീർഘദൂരം യാത്ര ചെയ്യാനാകില്ലെന്ന പരിമിതിയാണ് രാമനുണ്ണിയും സംഘവും പരിഹരിക്കുന്നത്.

സൗഹൃദത്തിൽ പിറന്ന സംരംഭം

കോഴിക്കോട് ഗവ എഞ്ചിനിയറിംഗ് കോളജിലെ പൂർവ്വവിദ്യാർത്ഥികളായ Ramanunni M, Chris Thomas, Anoop V, Advaith C, Mithun Krishnan M, Visakh V Raj എന്നിവരാണ് ചാർജ്ജ് മോഡിന്റെ ഫൗണ്ടേഴ്സ്. അഞ്ചു വർഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ.

7000+ യൂസേഴ്സ് Kozhikode

വാഹനത്തിന്റെ മൈലേജ് അതാത് കമ്പനികൾ ഓഫർ ചെയ്യുന്നതിനനുസരിച്ച് വ്യത്യാസപ്പെടും. കോഴിക്കോട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. ഇപ്പോൾ Palakkad, Kottayam, Pathanamthitta, Thiruvananthapuram തുടങ്ങി മറ്റ് ജില്ലകളിലേക്കും വൈദ്യുതി തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകളാരംഭിച്ചു. ഏഴായിരത്തിലധികം ഉപഭോക്താക്കളുള്ള കോഴിക്കോടാണ് ചാർജ്ജ് മോഡിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്. ആന്ധ്രപ്രദേശിലും ഡൽഹിയിലും ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ ചാർജ്ജ്മോഡ് പദ്ധതിയിടുന്നു.

Other EV Stories:

https://youtube.com/shorts/VLgALVb3JCk മികച്ച ഒരു ഇ വി ഇക്കോ സിസ്റ്റത്തിലേക്ക് മാറാനുള്ള പദ്ധതികൾ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ കരസേന. തിരഞ്ഞെടുത്ത സൈനിക…

അടുത്തിടെയാണ് 169 നഗരങ്ങളിലേക്ക് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇ-ബസ് നിർമാണത്തിനായുള്ള പുതിയ നിർമാണശാല…

ടാറ്റ മോട്ടോഴ്‌സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റ് SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 8.09 ലക്ഷം രൂപ പ്രാരംഭ…

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com