10,000 മൊബൈൽ ടവറുകൾ വിൽക്കാൻ  BSNL പദ്ധതിയിടുന്നു/BSNL to sell 10,000 telecom towers

10,000 മൊബൈൽ ടവറുകൾ വിൽക്കാൻ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ BSNL  പദ്ധതിയിടുന്നു.4,000 കോടി രൂപയാണ് ടവറുകളുടെ മൂല്യമായി ബിഎസ്എൻഎൽ കണക്കാക്കുന്നത്.കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായാണ് നീക്കം.വിൽപ്പന നിയന്ത്രിക്കാൻ ബിഎസ്എൻഎൽ കെപിഎംജിയെ നിയമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ബിഎസ്എൻഎല്ലിന്റെ ടവർ പോർട്ട്ഫോളിയോയ്ക്ക് കീഴിൽ രാജ്യത്തുടനീളം 68,000 ടെലികോം ടവറുകളാണുള്ളത്.ഇതിൽ 70% ടവറുകളും 4G, 5G നെറ്റ്‌വർക്കുകളുടെ വിന്യാസത്തിനായി തയ്യാറായവയാണ്.5G വിന്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്ന സ്വകാര്യ ടെലികോം കമ്പനികൾക്ക് നീക്കം ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version