ഹാർഡ് വെയർ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കും, ആശയങ്ങൾക്കുമായി കേന്ദ്ര സയൻസ് ആന്റ് ടെക്നോളജി വകുപ്പ് നൽകുന്ന നിധി പ്രയാസ് ഗ്രാന്റിന് 14 സ്റ്റാർട്ടപ്പുകൾ അർഹരായി. നിധി പ്രയാസ് പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഗ്രാന്റിനായി സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തത്.

കേരളത്തിൽ നിന്നുള്ള 7 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 14 നൂതന ആശയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. Algopower, Fit It Out, Silizium Circuits തുടങ്ങി ഏഴ് സ്റ്റാർട്ടപ്പുകൾക്കാണ് 85 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചത്. ഹാർഡ് വെയർ, ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകർ തദ്ദേശീയമായി വികസിപ്പിക്കുന്ന ആശയങ്ങളും, ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാന്റ് അനുവദിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version