ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പതിപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങി ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ TVS. വാഹനത്തിന്റെ ഡിസൈനുകളും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പേറ്റന്റ് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് വഴിയും, ഇന്ധന സെല്ലുകൾ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിയിൽ നിന്നും വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യപ്പെടും.ഐക്യൂബ് ഇലക്ട്രിക്കിന് സമാനമായി ഫ്യുവല്‍ സെല്‍ മോഡലിലും 4.4 kW ശേഷിയുള്ള ഹബ്ബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്.3.4 കിലോവാട്ട് ബാറ്ററി, എച്ച്.എം.ഐ. കണ്ട്രോള്, റിവേഴ്സ് പാര്‍ക്കിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് ഐക്യൂബിലുള്ളത്. ഐക്യൂബിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.ടിയില്‍ 5.1 കിലോവാട്ട് ബാറ്ററിപാക്കാണ് നല്‍കിയിരിക്കുന്നത്.ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ സ്കൂട്ടറുമായി TVS
ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം
Related Posts
Add A Comment