റിലയൻസ് ഇൻഡസ്ട്രീസിന്റെ (RIL) പിൻതുടർച്ചാ പദ്ധതി പ്രഖ്യാപിച്ച് ചെയർമാൻ Mukesh Ambani. ഇഷ അംബാനി റിലയൻസ് റീട്ടെയിൽ ബിസിനസ്സ് നയിക്കും. ഇളയ മകൻ അനന്ത് അംബാനി ഗുജറാത്തിലെ ജാംനഗർ കേന്ദ്രീകരിച്ചുള്ള റിലയൻസ് ന്യൂ എനർജി ബിസിനസ്സിന്റെ തലവനാകും. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലായിരുന്നു നിർണ്ണായകമായ പ്രഖ്യാപനങ്ങൾ. ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ നേതൃസ്ഥാനത്ത് മുകേഷ് അംബാനി തുടരും. കമ്പനിയെ കൂടുതൽ കരുത്തുറ്റതും, ഭാവിക്ക് തയ്യാറുള്ളതുമാക്കാൻ താൻ സ്വയം സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2016ൽ റിലയൻസ് ജിയോ പ്രഖ്യാപിക്കുമ്പോഴടക്കം സജീവ സാന്നിധ്യമായി നിലകൊണ്ട വ്യക്തിയാണ് ബ്രൗൺ യൂണിവേഴ്സിറ്റി ബിരുദധാരിയായ ആകാശ് അംബാനി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച ഇഷയും നിർണ്ണായക തീരുമാനങ്ങളിലെല്ലാം കമ്പനിയ്ക്കൊപ്പമുണ്ട്. റിലയൻസ് റീട്ടെയിൽ ബിസിനസ്സ് ചുമതല ഏറ്റെടുത്തിനോടൊപ്പം തന്നെ, ഈ വർഷം എഫ്എംസിജി ബിസിനസിലേക്കും റിലയൻസ് റീട്ടെയ്ൽ കടക്കുമെന്ന് ഇഷ പ്രഖ്യാപിച്ചിട്ടുണ്ട്.

Reliance Industries chairman Mukesh Ambani announced a succession plan for the company. Isha Ambani, Akash’s twin, will lead the retail business while Anant Ambani, his youngest son, will head the new energy business.His son Akash Ambani is now the chairman of Reliance Jio.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version