ആപ്പിളിന്റെ പുതിയ ഹെഡ്സെറ്റിന്റെ പേര് സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. Mixed reality ഹെഡ്സെറ്റ് ആണ് ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്. യഥാർത്ഥ ലോകവും സാങ്കല്പിക ലോകവും സംയോജിപ്പിച്ച് പുതിയ എക്കോസിസ്റ്റം ഉണ്ടാക്കുന്ന ടെക്‌നോളജിയാണ് മിക്സഡ് റിയാലിറ്റി.

ഹെഡ്സെറ്റിന്റെ പേരിനൊപ്പം റിയാലിറ്റി എന്ന് ചേർക്കുമെന്നു സൂചനയുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. Mixed reality ഹെഡ്സെറ്റിന്റെ പ്രഖ്യാപനം ആപ്പിൾ ഇതുവരെ നേരിട്ട് നടത്തിയിട്ടില്ല. Reality one , Reality pro, Reality processor എന്നിങ്ങനെ മൂന്നു പേരുകൾക്കുള്ള പേറ്റന്റ് ഫയൽ ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇത് ആപ്പിളിന്റെ MR ( മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ്), AR (ഓഗ്മെന്റഡ് റിയാലിറ്റി) ഹെഡ്സെറ്റ്, പ്രോസസിങ് യൂണിറ്റ് എന്നിവകൾക്കുള്ള പേരുകളാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. Reality one നു വേണ്ടി പേറ്റന്റ് സമർപ്പിച്ചിരിക്കുന്നത്, ഇമ്മേഴ്സിവ് ഹെൽത്ത് സൊല്യൂഷൻസ് എന്ന കമ്പനി ആണെന്നാണ് സൂചന.

ആപ്പിൾ പോലുള്ള വലിയ കമ്പനികൾ, അവരുടെ പ്രൊജെക്ടുകൾ മൂടി വയ്ക്കുവാൻ വേണ്ടി ഷെൽ കമ്പനികൾ വഴിയാണ് പേറ്റന്റ് ഫയൽ ചെയ്യിക്കാറുള്ളത്. ഇറങ്ങാനിരിക്കുന്ന ഹെഡ്സെറ്റിനു രണ്ടു പ്രൊസസ്സറുകളും വിവിധ ഡിസ്പ്ലേകളും 12 ക്യാമെറകളും ഉണ്ടെന്നാണ് പറയുന്നത്. 2023 ജനുവരിയിൽ MR ഹെഡ്സെറ്റ് ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

Corporations tied to Apple filed trademarks for Reality One, Reality Pro and Reality processor. Bloomberg reports that the filings signal what the company could name its unreleased mixed reality

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version