ഏതെങ്കിലും സംരംഭങ്ങൾക്ക് മുന്നിൽ നാട്ടാനുളളതല്ല കൊടികളെന്നും കൊടികൾക്ക് മഹത്വമുണ്ടെന്നും വ്യവസായമന്ത്രി പി.രാജീവ്.
ട്രേഡ് യൂണിയനുകൾ റിക്രൂട്ടിംഗ് ഏജൻസികളല്ല, തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനുളളതാണ്. സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്. അതിന് വിരുദ്ധമാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടെത്തി തിരുത്തണം. INS വിക്രാന്തിന്റെ നിർമ്മാണത്തിൽ സംസ്ഥാനത്തെ 100 എസ്എംഇകളാണ് സഹകരിച്ചത്. കേരളത്തിൽ ഇതുപോലുളള സംരംഭങ്ങൾക്ക് അനുകൂല സാഹചര്യമാണെന്നും ഒരു ദിവസം പോലും പണിമുടക്ക് ഉണ്ടായില്ലെന്നുമുളള ഷിപ്പ് യാർഡ് സിഇഒയുടെ വാക്കുകൾ സംരംഭക മേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 51, 716 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്.3065 കോടിയുടെ നിക്ഷേപവും 1.13 ലക്ഷം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി.
സംരംഭങ്ങൾക്ക് അനുമതി നൽകാനുളള അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് പിഴ ഏർപ്പെടുത്തുന്നത് ഒരു സന്ദേശം നൽകലാണെന്നും മന്ത്രി പറഞ്ഞു.