യുഎഇയ്ക്കായി 1,400 സ്കൂൾ ബസുകൾ നിർമ്മിക്കുന്നതിനുള്ള മെഗാ ഓർഡർ സ്വന്തമാക്കി Ashok Leyland

യുഎഇയ്ക്കായി 1,400 സ്കൂൾ ബസുകൾ നിർമ്മിക്കുന്നതിനുള്ള മെഗാ ഓർഡർ സ്വന്തമാക്കി അശോക് ലെയ്‌ലാൻഡ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അശോക് ലെയ്ലാൻഡിന് ലഭിക്കുന്ന ഏറ്റവും വലിയ സ്‌കൂൾ ബസ് വിതരണ ഇടപാടാണിത്. അശോക് ലെയ്‌ലാൻഡിന്റെ യുഎഇ വിതരണ പങ്കാളികളായ Swaidan Trading – Al Naboodah Group എന്നിവരാണ് ബസുകൾക്കായി ഏകദേശം 598 കോടി രൂപയുടെ ഫ്ലീറ്റ് ഡീൽ നേടിയത്. ഭൂരിഭാഗം ബസ്സുകളും എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട്, എസ്‌ടിഎസ് ഗ്രൂപ്പ് എന്നിവയ്ക്ക് കൈമാറും. 55 സീറ്റുകളുള്ള ഫാൽക്കൺ ബസ്, 32 സീറ്റുകളുള്ള ഓസ്റ്റർ ബസ് എന്നിവ യുഎഇ റാസൽ ഖൈമയിലുള്ള അശോക് ലെയ്‌ലാൻഡ് മാനുഫാക്ചറിംഗ് പ്ലാന്റിൽ നിർമ്മിക്കും. അശോക് ലെയ്‌ലാൻഡിന്റെയും, യുഎഇയിലെ റാസൽ ഖൈമ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും (RAKIA) സംയുക്ത സംരംഭമാണ് റാസൽഖൈമ പ്ലാന്റ്. 2008-ൽ സ്ഥാപിതമായതുമുതൽ, ഇതുവരെ പ്ലാന്റിൽ നിന്ന് 25,500 ബസുകൾ പുറത്തിറക്കിയിട്ടുണ്ട്.

Ashok Leyland bags a significant deal in UAE. Received an order for 1,400 school buses. Ashok Leyland’s largest ever supply of school buses in the country

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version