എൽഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ട്രക്ക് പുറത്തിറക്കി ബ്ലൂ എനർജി മോട്ടോഴ്സ്.
പൂനെയിലെ ചക്കനിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രീൻ ട്രക്ക് നിർമ്മാണശാല കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.
Iveco ഗ്രൂപ്പിന്റെ ആഗോള പവർട്രെയിൻ ബ്രാൻഡായ Iveco FPT ആണ് ട്രക്കുകൾ പ്രവർത്തിപ്പിക്കുന്നത്.
ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന, ദീർഘദൂര, ഹെവി-ഡ്യൂട്ടി ട്രക്കുകളാണ് ഇവ.
5528 4×2 ട്രാക്ടർ മോഡൽ അവതരിപ്പിച്ചുകൊണ്ടായിരിക്കും ബ്ലൂ എനർജി ഗ്രീൻട്രക്ക് വിപണിയിൽ പ്രവേശിക്കുക.
ഉയർന്ന ടോർക്ക് ഉൽപ്പാദിപ്പിക്കുകയും, FPT ഇൻഡസ്ട്രിയൽ എഞ്ചിനുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വാഹനം, സുഖകരവും സുരക്ഷിതവുമായ ദീർഘദൂര യാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്നു.
കംപ്രസ്സ്ഡ് നാച്യുറൽ ഗ്യാസ്, ബയോമീഥെയ്ൻ ഇന്ധനങ്ങളും FPT ഇൻഡസ്ട്രിയൽ എഞ്ചിനുകളുമായി പൊരുത്തപ്പെടുന്നവയാണ്.
വാഹനം, ഗതാഗതരംഗത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Blue Energy Motors launches LNG-fuelled truck. It is India’s first LNG-fuelled truck. Union Minister Nitin Gadkari launched its manufacturing facility. The facility is located at Chakan in Pune. The trucks will be long-haul, heavy-duty ones. The truck is powered by FPT Industrial engines. It is one of the most powerful natural gas engines on the market. It is compatible with CNG, LNG, and biomethane. Blue Energy’s market entry will start with 5528 4×2 tractor.