എമിറേറ്റിൽ റോഡ് ടോൾ പിരിക്കാനുള്ള സംവിധാനമായ സാലിക്, ജനങ്ങൾക്കു 20 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചു. ഓഹരി വില്പന സെപ്റ്റംബർ 13 മുതൽ 20 വരെയാണ് നടക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും സാലിക്കിന്റെ ഓഹരികൾ സ്വന്തമാക്കാൻ കഴിയും. 150 കോടി ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ വിൽപ്പനയ്ക്ക് വെക്കുന്നത്. യു.എ.ഇയിലെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭ്യമാകും. ഓഹരി വിൽപനയിലൂടെ സാലിക് ലക്ഷ്യമിടുന്നത് 8000 കോടി രൂപയാണ്. ഒരാൾക്ക് കുറഞ്ഞത് 1000 ഓഹരികൾ സ്വന്തമാക്കാൻ സാധിക്കും. എന്നാൽ, ഓഹരിയുടെ വില Salik ഇതുവരെ പുറത്തുവിട്ടിട്ടില്ല. 20 ശതമാനം ഓഹരി ജനങ്ങൾക്ക് വിൽക്കുമ്പോൾ, ഭൂരിഭാഗം ഓഹരിയായ 80 ശതമാനവും ദുബായ് സർക്കാരിന്റെ കയ്യിലാണ്. ഓഹരി വിപണിക്കു കൂടുതൽ സുതാര്യത ഉറപ്പു വരുത്താനുള്ള ലക്ഷ്യമാണ് ഈ നിലപാടിന് പിന്നിൽ. ഈമാസം 29-ന് സാലിക് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. 2021ൽ സാലിക് വഴി കടന്നു പോയത് 48.1 കോടി ട്രിപ്പുകളാണ്. 26.7 കോടി വാഹനങ്ങളാണ് ഈ വർഷം ഇതുവരെ ഗേറ്റിലൂടെ കടന്നു പോയത്. കഴിഞ്ഞവർഷം സാലിക് വഴിയുണ്ടായ വരുമാനം 3633 കോടി രൂപയാണ്. ഓഹരി ഉടമകൾക്ക് ആദ്യ ലാഭ വിഹിതം 2023 ഏപ്രിലിൽ ലഭിക്കുമെന്നാണ് സൂചന.
Salik ഓഹരി നിങ്ങൾക്കും വാങ്ങാം
സ്വദേശികൾക്കും വിദേശികൾക്കും ഓഹരികൾ സ്വന്തമാക്കാൻ കഴിയും