ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി DHL, 5 വർഷത്തിനുള്ളിൽ 4,000 കോടി നിക്ഷേപിക്കും

ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി കരാർ ലോജിസ്റ്റിക്സ് പ്രൊവൈഡർ സ്ഥാപനമായ DHL സപ്ലൈ ചെയിൻ. അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്ത് 4,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ, കമ്പനി പദ്ധതിയിടുന്നു. ഡിഎച്ച്എല്ലിന്റെ നിലവിലുള്ള പോർട്ട്‌ഫോളിയോയോടൊപ്പം, 12 ദശലക്ഷം ചതുരശ്ര അടി വെയർഹൗസിംഗ് സൗകര്യം കൂട്ടിച്ചേർക്കും. നിലവിൽ ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന DHL മൾട്ടി-ക്ലയന്റ് സൈറ്റുകൾ വിപുലീകരിക്കും. 2026 ഓടെ മൊത്തം ശേഷി ഏകദേശം 22 ദശലക്ഷം ചതുരശ്ര അടിയായി ഉയർത്താനും, ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം 25,000 ആക്കി ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. 18 മാസത്തിനുള്ളിൽ ബാംഗ്ലൂരിലും പൂനെയിലും രണ്ട് പുതിയ ബിസിനസ് സപ്പോർട്ട് സെന്ററുകൾ തുറക്കാനും DHL പദ്ധതിയിടുന്നു. നൈപുണ്യ വികസനത്തിലും, റിസോഴ്‌സിംഗ് സെന്ററുകളിലും നിക്ഷേപം നടത്തുന്ന ഡിഎച്ച്എല്ലിന്റെ മൂന്ന് സപ്പോർട്ട് സെന്ററുകൾ ഇതിനോടകം തന്നെ മുംബൈ, ഗുഡ്ഗാവ്, ചെന്നൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

DHL Supply Chain will invest 500-million Euro in India over the next five years. To  expand its warehousing capacity, workforce and sustainability initiatives. It will add this 12-million square feet of capacity in wholly-owned DHL multi-client sites

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version