Used Car ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ | Used Car BIZ|

1989ലെ മോട്ടോർ വാഹന നിയമങ്ങളിൽ യൂസ്ഡ് കാർ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയമാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നൽകിയിരിക്കുന്നത്. വാഹന കൈമാറ്റത്തിലെ സുതാര്യത വർദ്ധിപ്പിക്കുക, സമഗ്രമായ ഒരു റെഗുലേറ്ററി ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

പുതിയ നിയമം പ്രാവർത്തികമായാൽ, വാഹന വിൽപ്പന ഒരു ഡീലർ മുഖേന നടപ്പിലാക്കും. യഥാർത്ഥ ഉടമയും പുതുതായി വാഹനം വാങ്ങുന്നയാളും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ല. സംസ്ഥാന ട്രാൻസ്പോർട്ട് ഓഫീസിൽ പുതിയ ഉടമയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചുമതല ഡീലർമാർക്കായിരിക്കും. ഡീലർ നടത്തിയ യാത്രകൾ, ഉദ്ദേശ്യം, ഡ്രൈവർ, സമയം, മൈലേജ് എന്നിവ രേഖപ്പെടുത്തുന്നതിനായി ഒരു ഇലക്ട്രോണിക് വാഹന ട്രിപ്പ് രജിസ്റ്റർ സൂക്ഷിക്കണമെന്നും ഭേദഗതിയിൽ പറയുന്നു.

India plans to amend the Central Motor Vehicle Rules,1989. It aims to build a comprehensive regulatory ecosystem for the used car market. Under the new rules, a dealer should handle the vehicle deal.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version