ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രമുഖ ഫാർമ ഗ്രൂപ്പായ Mankind Pharma ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് (SEBI) സമർപ്പിച്ചു. കമ്പനിയുടെ പ്രൊമോട്ടർമാരും നിലവിലുള്ള ഷെയർഹോൾഡർമാരും പങ്കെടുക്കുന്ന 4 കോടി (40,058,844) ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ഉൾക്കൊള്ളുന്നതാണ് IPO. രമേഷ് ജുനേജ, രാജീവ് ജുനേജ, ശീതൾ അറോറ, രമേഷ് ജുനേജ ഫാമിലി ട്രസ്റ്റ്, രാജീവ് ജുനേജ ഫാമിലി ട്രസ്റ്റ്, പ്രേം ശീതൾ ഫാമിലി ട്രസ്റ്റ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഐപിഒയുടെ വലുപ്പം ഏകദേശം 5,500 കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു ആഭ്യന്തര ഫാർമ കമ്പനിയുടെ എക്കാലത്തെയും വലിയ പൊതു ഇഷ്യുകളിലൊന്നായി മാറും. ഓഫറിൽ നിന്നുള്ള മുഴുവൻ വരുമാനവും ഓഫറിൽ ഇക്വിറ്റി ഷെയറുകൾ വാഗ്ദാനം ചെയ്യുന്ന സെല്ലിംഗ് ഷെയർഹോൾഡർമാർക്ക് നൽകും. കൂടാതെ DRHP പറയുന്നത് പ്രകാരം കമ്പനി ഒരു വരുമാനവും ഓഫറിൽ നിന്ന് സ്വീകരിക്കില്ല.
1991-ൽ ഇൻകോർപറേറ്റ് ചെയ്ത ഇന്ത്യയിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മാൻകൈൻഡ് ഫാർമ. ബ്രാൻഡഡ് ജനറിക് മരുന്നുകൾ കൂടാതെ, കമ്പനിയുടെ പ്രമുഖ ബ്രാൻഡുകളിൽ Prega-News ഗർഭ പരിശോധന കിറ്റുകൾ, Manforce condoms, Gas-O-Fast ആയുർവേദ ആന്റാസിഡുകൾ, മുഖക്കുരുവിന്റെ മരുന്ന് AcneStar എന്നിവ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശ്, സിക്കിം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം 23 നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യ കഴിഞ്ഞാൽ, പ്രധാന വിപണികൾ അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവയാണ്. ഈ വർഷം ഏപ്രിലിൽ, Mankind Agritech Pvt Ltd എന്നതിലൂടെ അഗ്രിടെക് വിഭാഗത്തിലേക്ക് കടക്കുന്നതിനായി മാൻകൈൻഡ് ഫാർമ പ്രഖ്യാപിച്ചു, അടുത്ത രണ്ട് മുതൽ മൂന്ന് വർഷത്തിനുളളിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.
To acquire money through an IPO, Mankind Pharma has submitted its draft red herring prospectus (DRHP) papers to market regulator SEBI. The IPO is anticipated to be worth around ₹ 5,500 crore.