പ്രത്യേക സാമ്പത്തിക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. SEZ വർക്ക് ഫ്രം ഹോം അനുവദിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. “എല്ലാ സെസ് മേഖലകളിലും വർക്ക് ഫ്രം ഹോം അനുവദിക്കാൻ തീരുമാനിച്ചു, അതിനുള്ള അഭ്യർത്ഥന പല കോണുകളിൽ നിന്നും വന്നിരുന്നു. ഇത് ചെറിയ നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സേവനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും. ”മന്ത്രി പറഞ്ഞു. ഈ വർഷം ജൂലൈയിൽ പ്രത്യേക സാമ്പത്തിക മേഖലയിലുള്ളവർക്ക് പരമാവധി ഒരു വർഷം വർക്ക് ഫ്രം ഹോം നൽകിയിരുന്നു. അത് മൊത്തം ജീവനക്കാരുടെ 50 ശതമാനമായി നീട്ടാം. പുതിയ നിയമങ്ങൾ പ്രകാരം, SEZ യൂണിറ്റുകളിലെ IT/ITes മേഖലയിലെ ജീവനക്കാർ, ട്രാൻസിറ്റിൽ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളിലും (SEZ) രാജ്യവ്യാപകമായി യൂണിഫോം വർക്ക് ഫ്രം ഹോം (WFH) നയത്തിനായി ഒരു വ്യവസ്ഥ ഉണ്ടാക്കുന്നതിനുള്ള വ്യവസായ മേഖലയുടെ ആവശ്യപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. SEZ യൂണിറ്റിലുള്ളവർക്ക് പ്രവർത്തിക്കാനായി ഉപകരണങ്ങളും സുരക്ഷിതമായ കണക്ടിവിറ്റിയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

The Indian government has decided to allow the work-from-home facility in special economic zones (SEZ). Commerce and Industry Minister Piyush Goyal has announced it adding that it would create more job opportunities in small cities and raise exports of services.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version