ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) മുപ്പത് ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME) ആണെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്ട്ര MSME കോൺഫറെൻസിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ എട്ടു വർഷങ്ങളായി വിവിധ സ്കീമുകൾ വഴി MSME സെക്ടറിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പരിശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. MSME കൾക്ക് കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ടെക്നോളജിയിലും ഫൈനാൻസിലുമുള്ള ആക്സസും ആവശ്യമാണെന്ന് റാണെ കൂട്ടിച്ചേർത്തു. രാജ്യത്തിൻറെ വളർച്ചയുടെ കൊടി പിടിക്കേണ്ടവരാണ് യുവാക്കളെന്നും, അവർക്ക് മികച്ച തൊഴിലവസരങ്ങളും പരിശീലനങ്ങളും സംരംഭത്തിനുള്ള ചുറ്റുപാടും ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിൽ, നിലവിലെ ആറു കോടി വരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ ഇരട്ടിയാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ് ജനകീയമാക്കാനും സ്വീകാര്യത വർദ്ധിപ്പിക്കാനുമുള്ള കൂട്ടായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ഭാവിയിൽ രാജ്യത്തിനെയും സമ്പത്തിനെയും വളർത്താൻ കഴിയുന്ന വർധിച്ച വളർച്ചയുള്ള വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version