പൈനാപ്പിൾ ഇല അഥവാ കൈതപ്പോളയിൽ നിന്ന് ഡിസ്പോസിബിൾ ഗ്ലാസും പാത്രവും ഉത്പാദിപ്പിക്കാൻ നടുക്കരയിലെ വാഴക്കുളം അഗ്രോ& ഫ്രൂട്ട് പ്രോസസ്സിങ്ങ് കമ്പനി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമാണ് അഗ്രോ& ഫ്രൂട്ട് പ്രോസസ്സിങ്ങ് കമ്പനി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി വികസിപ്പിച്ച സാങ്കേതികവിദ്യയുപയോഗിച്ചാണ് നിർമ്മാണമെന്ന് മാനേജിങ്ങ് ഡയറക്ടർ എൽ.ഷിബുകുമാർ വ്യക്തമാക്കി. കൈതപ്പോളകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നാരുകളുപയോഗിച്ച് പാത്രങ്ങളും ഗ്ലാസുകളും നിർമ്മിക്കാനാകുന്ന സാങ്കേതിക വിദ്യയാണിത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരമുള്ള 2.55 കോടി രൂപ മൂലധനമാക്കിയാണ് പദ്ധതി ആരംഭിക്കുന്നത്.
Vazhakulam Agro & Fruit Processing Company in Nadukkara to produce disposable glass and utensil from pineapple leaves. Managing Director L. Shibukumar stated that the construction is done using the technology developed by the Indian Institute of Interdisciplinary Science and Technology.