iPhone 14 pro യുടെ  features പരിചയപ്പെടാം..

സ്മാർട്ഫോൺ ഉപയോഗത്തിൽ പുതിയ തലങ്ങൾ സൃഷ്ടിച്ച് iPhone 14 pro അരങ്ങേറിയിരിക്കുന്നു. ഇതു വരെ കാണാത്ത Display Technology ആണ് ഈ ഐഫോണിന്റെ ഒരു ആകർഷണം. Always-On display എന്ന ഫീച്ചർ, വോൾപേപ്പർ ഡിം ചെയ്യിക്കുന്നത് വഴി ലോക്ക് സ്ക്രീനിന്റെ പവർ കുറയ്ക്കുന്നു. വന്നുപോകുന്ന ഇൻഫൊർമേഷനുകൾ ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ ഇത് സഹായിക്കുന്നു. ഐഫോണിന്റെ ഹാർഡ്‌വെയറിലും സോഫ്ട്‍വെയറിലുമുള്ള നവീകരണം ശ്രദ്ധേയമാണ്. ഫോണിന്റെ മുകളിൽ ഒരു ബാറിലായി നൽകിയ Dynamic Island എന്ന ഇന്ററാക്ടിവ് ഫീച്ചർ, അലർട്ടുകൾ അറിയിക്കാനുള്ളതാണ്. Apple A16 Bionic ചിപ്പ് സെറ്റുമായെത്തുന്ന ഫോണിന് iOS 16 ഓപ്പറേറ്റിംഗ് സിസ്റ്റവും 6GB RAM-ഉം ആണുളളത് Space Black, Silver, Gold, Deep Purple എന്നീ നിറങ്ങളിലെത്തുന്ന 14 പ്രോയ്ക്ക്  129,900 രൂപയാണ് വില Quad pixel sensor ഉള്ള 48MP ക്യാമറ, അദ്ഭുതകരമായ ഡീറ്റൈലിംഗും ഡെപ്തും നിറവുമുള്ള ഫോട്ടോസ് എടുക്കാൻ കേമനാണ്. New Action mode എന്ന ഫീച്ചർ, ഗിമ്പലിന്റെ സ്ഥിരതയുള്ള വീഡിയോ എടുക്കാൻ സഹായിക്കും. ഫിലിം മേക്കേഴ്സിനായി 4K റെസൊല്യൂഷനും 24fps റെക്കോർഡിങ്ങുമുള്ള Cinematic മോഡും ഈ ഫോണിനുണ്ട്. Satellite യുമായി കമ്മ്യൂണിക്കേഷൻ നടത്താൻ കഴിയുന്ന iPhone 14 Pro ക്ക് അടിയന്തര സാഹചര്യങ്ങളിൽ Wi-Fi യും നെറ്റ് വർക്കും ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ നല്കാൻ സാധിക്കും. കാർ അപകടം കണ്ടുപിടിക്കാൻ crash detection സംവിധാനമുള്ള ഫോൺ, സ്വയമേവ emergency സർവീസിൽ ബന്ധപ്പെടുന്നത് വഴി ജീവൻ രക്ഷിക്കാനും സഹായിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version