കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്സുകള്‍ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും. അപേക്ഷകർ 2021ലോ 2022ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം. 

     കംപ്യൂട്ടര്‍ ഒ ലെവല്‍ സോഫ്റ്റ് വെയർ കോഴ്സില്‍ 18നും 30നും ഇടയില്‍ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതും, കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തതുമായവര്‍ക്ക് ചേരാം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയർ മെയിന്റനന്‍സ് കോഴ്സിലേക്ക് 18നും 30നും ഇടയില്‍ പ്രായമുളള 12-ാം ക്ലാസ്സോ, അതിനു മുകളിലോ പാസ്സായതോ അല്ലെങ്കില്‍ പത്താം ക്ലാസ്സും, ഐ.ടി.ഐ (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംങ്) യും പാസ്സായതും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തതുമായവര്‍ക്ക് ചേരാം. 

         ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ‘ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ SC/STs, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം.  ഒക്ടോബർ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.  

The National Employment Service Center, under the Union Ministry of Labor and Employment, in association with Tata Consultancy Services (TCS) conducts a 100-hour online free job training program for SC/ST candidates followed by recruitment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version