2025ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നതായി ജെപി മോർഗൻ റിപ്പോർട്ട്. 2022 അവസാനം മുതൽ ഐഫോൺ 14 ഉത്പാദനത്തിന്റെ 5% ആപ്പിൾ ഇന്ത്യയിലേക്ക് മാറ്റിയേക്കും. മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ എന്നിവയുൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയ്ക്കു പുറത്തേയ്ക്ക് മാറ്റും. നിലവിൽ 5 ശതമാനം ആപ്പിൾ ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിർമ്മിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അനിശ്ചിതത്വമാണ് ചൈന കേന്ദ്രീകരിച്ചുള്ള ഉൽപ്പാദനം കുറയ്ക്കാനുള്ള കാരണമെന്നാണ് സൂചന. വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ എന്നിവ വഴി 2017ൽത്തന്നെ ആപ്പിൾ രാജ്യത്ത് ഐഫോൺ അസംബ്ലിംഗ് ആരംഭിച്ചിരുന്നു.