വിൻഡോ റിവേഴ്‌സിംഗ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ടെസ്‌ല യുഎസിൽ 1.1 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
ഓട്ടോമാറ്റിക് വിൻഡോ റിവേഴ്‌സൽ സിസ്റ്റത്തിന്റെ ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുമെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാവ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനോട് (NHTSA) അറിയിച്ചു. പവർ വിൻഡോകളിലെ ഫെഡറൽ മോട്ടോർ വെഹിക്കിൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ടെസ്‌ല വാഹനങ്ങൾ പരാജയപ്പെട്ടതായി NHTSA പറഞ്ഞു. ശരിയായ ഓട്ടോമാറ്റിക് റിവേഴ്‌സിംഗ് സംവിധാനമില്ലാതെ വരുന്ന വിൻഡോ ഡ്രൈവർക്കോ യാത്രക്കാരനോ പരുക്കേൽക്കാനുളള സാധ്യത വർദ്ധിപ്പിക്കുന്നു.2017-2022 മോഡൽ 3, 2020-2021 മോഡൽ Y, 2021-2022 മോഡൽ എസ്, മോഡൽ എക്‌സ് എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് റിപ്പോർട്ടുകളോ വാറന്റി ക്ലെയിമുകളോ അപകടങ്ങളോ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്ന് ടെസ്‌ല അറിയിച്ചു. സെപ്തംബർ 13 മുതൽ, നിർമാണത്തിലിരിക്കുന്നതോ ഡെലിവറി കാത്തിരിക്കുന്നതോ ആയ വാഹനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നടത്തി, പവർ-ഓപ്പറേറ്റഡ് വിൻഡോ ഓപ്പറേഷൻ നിലവാരത്തിലേക്ക് ക്രമീകരിച്ചതായി ടെസ്‌ല വ്യക്തമാക്കി.