ഫിഗ്മയെ അഡോബ് ഏറ്റെടുത്തപ്പോൾ  ഡിലൻ ഫീൽഡിന് എന്തു കിട്ടി?

ഓൺലൈൻ ഡിസൈൻ കമ്പനിയായ ഫിഗ്മയെ അഡോബ് ഏറ്റെടുത്തപ്പോൾ കോളടിച്ചത് ഫിഗ്മ സ്ഥാപകൻ ഡിലൻ ഫീൽഡിന്. 20 ബില്യൺ ഡോളറിനാണ് ഫിഗ്മയെ (FIGMA) അഡോബ് ഏറ്റെടുത്തത്, ഡിലൻ ഫീൽഡിന് ഫിഗ്മയിൽ 2 ബില്യൺ ഡോളറിന്റെ ഓഹരി ലഭിച്ചു. ക്യാഷ് ആൻഡ് സ്റ്റോക്ക് ഇടപാട് 2023-ൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാട് അവസാനിക്കുന്നതുവരെ അഡോബും ഫിഗ്മയും സ്വതന്ത്രമായി പ്രവർത്തിക്കും, ഡിലൻ ഫിഗ്മ ടീമിനെ നയിക്കും. ഐവി ലീഗ് (Ivy League) സ്കൂളിൽ നിന്ന് പുറത്തായ ഡിലൻ ഫീൽഡ്,  ശതകോടീശ്വരനായ പീറ്റർ തീലിൽ നിന്ന് നേടിയ 100,000 ഡോളർ ഗ്രാന്റ് ഉപയോഗിച്ചാണ്  ഫിഗ്മ ആരംഭിച്ചത്. ഇന്ററാക്ടീവ് മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുന്നവരെ സഹായിക്കുകയാണ് ഓൺലൈൻ ഡിസൈൻ കമ്പനിയായ ഫിഗ്മ ലക്ഷ്യമിടുന്നത്. ഫിഗ്മയ്ക്ക് മുമ്പ്, അഡോബിന്റെ ഏറ്റവും വലിയ ഏറ്റെടുക്കൽ 2018-ൽ 4.75 ബില്യൺ ഡോളറിന് സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ Marketo  ആയിരുന്നു.

Recently, Adobe acquired online design company Figma for a $20 bn cash-and-stock deal. Its founder Dylan Field got a stake worth over $2 bn in Figma post the acquisition.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version