ഇന്ത്യയുടെ ലീഡിങ് ബ്യൂട്ടി ബ്രാൻഡായ ഷുഗർ കോസ്മെറ്റിക്സിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് Bollywood ആക്ടർ രൺവീർ സിങ്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലുള്ള രൺവീറിന്റെ ആദ്യ നിക്ഷേപമാണിത്. ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്ന ഡയറക്റ്റ് ടു കസ്റ്റമർ ബ്യൂട്ടി ബ്രാൻഡാണ് ഷുഗർ കോസ്മെറ്റിക്സ്. രൺവീർ സിങ്ങിന്റെ പങ്കാളിത്തം ബ്രാന്ഡിനുള്ള ആരാധകരെ കൂട്ടുമെന്നാണ് പ്രതീക്ഷ. SUGAR, ഈ വർഷം മെയിൽ നടന്ന സീരീസ് ഡി റൗണ്ടിൽ സമാഹരിച്ചത് 400 കോടിയിലധികം രൂപയാണ്. അതിലൂടെ ബ്യൂട്ടി ബ്രാൻഡിന്റെ ആകെ മൂല്യം 500 മില്ല്യൺ ഡോളറായി ഉയർന്നു. ഇതിനു പിന്നാലെയായിരുന്നു താരത്തിന്റെ നിക്ഷേപം. എന്നാൽ, നിക്ഷേപ തുക പുറത്തു വിട്ടിട്ടില്ല. രൺവീറിന്റെ വ്യക്തിത്വം ബ്രാൻഡിന്റെ ആശയവുമായി പ്രതിധ്വനിക്കുമെന്ന് കോഫൗണ്ടർ വിനീത സിംഗ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന ബ്രാൻഡുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് രൺവീർ സിങ് അറിയിച്ചു. 550 സിറ്റികളിലായി 45000 retail സ്റ്റോറുകളാണ് ബ്രാന്ഡിനുള്ളത്. 550 കോടിയിലധികം ഷുഗർ കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളാണ് ഒരു വര്ഷം വിറ്റുപോകുന്നത്.