ലോജിസ്റ്റിക്സ് സ്ഥാപനമായ Rivigo സർവീസസിന്റെ B2B എക്സ്പ്രസ് ബിസിനസ്സ് 225 കോടി രൂപയ്ക്ക് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (MLL). ഒക്‌ടോബർ 1 മുതൽ കൈമാറ്റം പ്രാബല്യത്തിൽ വരും. കരാർ പ്രകാരം, സ്റ്റാർട്ടപ്പിന്റെ ഉപഭോക്താക്കൾ, ടീം, ആസ്തികൾ, ബി2ബി എക്‌സ്‌പ്രസ് ബിസിനസ്, ടെക്‌നോളജി പ്ലാറ്റ്‌ഫോം, റിവിഗോ ബ്രാൻഡ് എന്നിവ ബിസിനസ് ട്രാൻസ്ഫർ എഗ്രിമെന്റ് (BTA) വഴിയാണ് ഏറ്റെടുക്കുന്നത്. റിവിഗോയുടെ നെറ്റ്‌വർക്ക്, ടെക്‌നോളജി, പ്രോസസ്സ് കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തി MLLന്റെ നിലവിലുള്ള B 2 B എക്‌സ്‌പ്രസ് ബിസിനസ്സ് വർദ്ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള Rivigo രാജ്യത്തുടനീളമുള്ള 19,000 പിൻ കോഡുകളിൽ സേവനം നൽകുന്നു. കൂടാതെ 15 ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള 250 പ്രോസസിങ് സെന്ററുകളുമുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ, റിവിഗോയുടെ B2B എക്‌സ്‌പ്രസ് ബിസിനസ്സ് 295 കോടി രൂപ വരുമാനം നേടിയിരുന്നു.

Mahindra Logistics to acquire Rivigo Services Private Limited’s B2B express business for Rs 225 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version