5G ട്രയൽ സർവീസിന്  തുടക്കമിട്ട് റിലയൻസ് JIO

രാജ്യത്ത് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G ട്രയൽ സർവീസിന്  തുടക്കമിട്ട് റിലയൻസ് ജിയോ. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നി നഗരങ്ങളിൽ ബീറ്റാ ട്രയൽ ആരംഭിച്ചു. സെക്കന്റിൽ 1GB സ്പീഡിൽ‌ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കും. തിരഞ്ഞെടുത്ത ഈ നാല് നഗരങ്ങളിൽ  ജിയോ ട്രൂ 5G വെൽക്കം ഓഫർ ക്ഷണം വഴി ലഭിക്കുന്ന ഉപയോക്താക്കളിൽ നിന്ന് ഫീഡ് ബാക്ക് കമ്പനി ലക്ഷ്യമിടുന്നു. ബീറ്റാ ട്രയലുകളിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള സിം കാർഡോ ഹാൻഡ്‌സെറ്റോ മാറാതെ തന്നെ 5G നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയും. എല്ലാ 5G ഹാൻഡ്‌സെറ്റുകളിലും  ജിയോ 5G തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിയോ അറിയിച്ചു. ജിയോ 5G പ്ലാനുകളുടെ വില എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളിൽ  ഇക്കാര്യം കമ്പനി സ്ഥിരീകരിക്കുമെന്ന് കരുതുന്നു.

Reliance Jio 5G beta launched  in Delhi, Mumbai, Kolkata, Varanasi.  Jio’s Welcome Offer rolled out to invited customers.  The invited customers in these four cities will get unlimited 5G data with up to 1 Gbps+ speeds.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version