ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു/Dubai  hindu temple/

ഇന്ത്യൻ-അറബ് വാസ്തുവിദ്യകൾ മനോഹരമായി സമന്വയിപ്പിക്കുന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു. ഏകദേശം 60 ദശലക്ഷം ദിർഹം (16 മില്യൺ ഡോളർ/ഏകദേശം 130 കോടി) ചെലവിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്,ഒരേ സമയം ആയിരം പേർക്ക് ആരാധന നടത്താം. ജബൽ അലിയിലെ ഗുരു നാനാക് ദർബാറിനോട് ചേർന്നാണ്  70,000 ചതുരശ്ര അടി വിസ്തീർണമുളള ക്ഷേത്രം നിർമ്മിച്ചത്. 900 ടണ്ണിലധികം സ്റ്റീൽ, 6,000 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 1,500 ചതുരശ്ര മീറ്റർ മാർബിൾ എന്നിവയാണ് ക്ഷേത്രത്തിന്‌റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ ഇന്റീരിയറും മുൻവശത്തെ കമാനങ്ങളും. വടക്കേ ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് സമാനമായാണ് പ്രധാന താഴികക്കുടം നിർമിച്ചിരിക്കുന്നത്. 16 ദേവതകളാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്, ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്താണ് ദർശനം. 3 വർഷം കൊണ്ടാണ് എമിറേറ്റ്സിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത്.

A new Hindu temple in Dubai that beautifully blends Indian-Arab architecture is going viral. Built at a cost of around 60 million dirhams ($16 million/approx. 130 crores), the temple can accommodate a thousand worshipers at a time.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version