ഇന്ത്യയിലേക്ക് ചുവടുമാറ്റി PhonePe | singapore, india phonepe|

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാൻ തയ്യാറെടുത്ത്, പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ. ആസ്ഥാനം മാറ്റാനുള്ള നടപടിക്രമങ്ങൾ ഒരു വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. ഇനിഷ്യൽ പബ്ലിക് ഓഫറിങ് നടത്താൻ ഒരുങ്ങുന്ന സമയത്താണ് കമ്പനിയുടെ ഈ തീരുമാനം. സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഇന്ത്യയിലേക്ക് മാറ്റിയതായി ഫോൺപേ അറിയിച്ചു.

ജീവനക്കാരുടെ സ്റ്റോക്ക് ഉടമസ്ഥത പ്ലാനുകളും PhonePe-യുടെ ഉടമസ്ഥതയിലുള്ള IndusOS ആപ്പ്‌സ്റ്റോറിന്റെ പ്രവർത്തനങ്ങളും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റി. ഇന്ത്യൻ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനും കണ്ടന്റ് ഡിസ്കവറി പ്ലാറ്റ്‌ഫോമുമായ IndusOS കഴിഞ്ഞ വർഷമാണ് PhonePe ഏറ്റെടുത്തത്. PhonePe -ക്ക് നിലവിൽ 350 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണു ള്ളത്. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version