റോബോട്ടുകളുടേയും, അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടേയും രൂപകൽപന, നിർമ്മാണം, പരിപാലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Asimov റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
2012ലാണ് Asimov റോബോട്ടിക്‌സ് പ്രവർത്തനം ആരംഭിച്ചത്. വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് Asimov റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഓട്ടോണമസ് നാവിഗേഷൻ പോലുള്ള സംവിധാനങ്ങൾ. റോബോട്ടുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. മുഖങ്ങളും, ചിത്രങ്ങളും, വസ്തുക്കളും തിരിച്ചറിയാൻ സഹായിക്കുന്ന മെഷീൻ വിഷൻ സാങ്കേതികവിദ്യ, റോബോട്ടിനെ ചലിപ്പിക്കുന്ന മാനിപ്പുലേഷൻ സംവിധാനം തുടങ്ങിയവയും Asimov ഉപയോഗപ്പെടുത്തുന്നു. Wheel Encoders, Joint Encoders, Lidar, Proximity Censors, Camera, Indore GPS തുടങ്ങിയ സെൻസറുകളിലൂടെയാണ് Asimov റോബോട്ടുകൾ മനുഷ്യരിൽ നിന്ന് വിവരശേഖരണം നടത്തുന്നത്. ബാങ്കിംഗ്, സെക്യൂരിറ്റി, ആരോഗ്യമേഖല, റീട്ടെയിൽ തുടങ്ങി ഉപഭോക്താവുമായി ഇടപെടേണ്ട ഏതു മേഖലയിലും Asimov റോബോട്ടുകളെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഫൗണ്ടിംഗ് ടീം
ജയകൃഷ്ണൻ.ടി ആണ് Asimov Robotics സിഇഒ. സജു ജി നമ്പൂതിരിയാണ് കോ-ഫൗണ്ടർ. സീനിയർ ലെവലിൽ റോബോട്ടിക്സിന്റെ ഹാർഡ് വെയറും,സോഫ്റ്റ് വെയറും കൈകാര്യം ചെയ്യുന്നതിനുള്ള എഞ്ചിനീയർമാർ കമ്പനിയ്ക്കുണ്ട്. ജൂനിയർ എഞ്ചിനീയർമാരായി 10ഓളം പേരുണ്ട്. 3 പേർ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്നുണ്ട്.
ക്ലയിന്റുകൾ
നിലവിൽ കേരളാ പൊലീസിൽ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന റോബോട്ട് അസിമോവ് റോബോട്ടിക്സ് നിർമിച്ചതാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിന്റെ മ്യൂസിയം മേൽനോട്ടത്തിനായുള്ള രണ്ട് റോബോട്ടുകൾ, നാരായണഹൃദയാലയ ആശുപത്രി, HDFC പോലുള്ള വിവിധ ബാങ്കുകളിലും അസിമോവിന്റെ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്.
അംഗീകാരങ്ങൾ, ഭാവി പദ്ധതികൾ
ഒന്നിലധികം തവണ കേന്ദ്രസർക്കാരിന്റെ മികച്ച സ്റ്റാർട്ടപ്പിനുള്ള അംഗീകാരം അസിമോവിന് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ Impact Creator എന്ന അവാർഡും അസിമോവിനെ തേടിയെത്തി. യുണൈറ്റഡ് നേഷൻസിന്റെ ഒരു പ്രത്യേക സെമിനാറിൽ പ്രോഡക്ടുകളും, സൊല്യൂഷനുകളും പരിചയപ്പെടുത്താനുള്ള അവസരവും Asimov റോബോട്ടിക്സിന് ലഭിച്ചു.
ഫണ്ടിംഗ്
കമ്പനി ആരംഭിച്ചതിന്റെ തൊട്ടടുത്ത വർഷമായ 2013ൽ 21 ലക്ഷത്തിന്റെ സീഡ് ഫണ്ടിംഗ് ലഭിച്ചു. രണ്ടു മാസങ്ങൾക്കുള്ളിൽ 10 കോടിയോളം രൂപ സമാഹരിക്കാനാകുന്ന ഒരു ഏഞ്ചൽ റൗണ്ടും പ്രതീക്ഷിക്കുന്നു. പ്രോഡക്ടുകൾ കൂടുതൽ കസ്റ്റമൈസ് ചെയ്ത് അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും, ചെലവ് പരിമിതപ്പെടുത്താനുമാണ് സമീപഭാവിയിൽ Asimov Robotics പദ്ധതിയിടുന്നത്. കമ്പ്യൂട്ടറുകളെ പോലെ തന്നെ ഭാവിയിൽ കുറഞ്ഞ ചെലവിൽ ഏതൊരു സാധാരണക്കാരനും റോബോട്ടുകൾ സ്വന്തമാക്കാൻ സാധിക്കുന്ന രീതിയിലേയ്ക്ക് പ്രോഡക്ടുകളെ എത്തിക്കുകയെന്നതാണ് Asimov റോബോട്ടിക്സിന്റെ ദീർഘദൂര ലക്ഷ്യം.
Asimov Robotics റോബോട്ടുകളുടേയും, അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടേയും രൂപകൽപന, നിർമ്മാണം, പരിപാലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Asimov റോബോട്ടിക്‌സ്…