മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ‘Droni’ എന്നപേരിൽ ക്യാമറ ഡ്രോൺ പുറത്തിറക്കി. തമിഴ്‌നാട് ആസ്ഥാനമായുള്ള ഡ്രോൺ കമ്പനിയായ Garuda എയ്‌റോസ്‌പേസ് ആണ് നൂതന ഫീച്ചറുകളുള്ള ഈ മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്ട് നിർമ്മിച്ചത്. ഈ വർഷം ജൂണിൽ ഈ സ്റ്റാർട്ടപ്പിന്റെ ബ്രാൻഡ് അംബാസഡറായി ധോണിയെ തിരഞ്ഞെടുത്തിരുന്നു. ‘Droni’ 2022 അവസാനത്തോടെ വിപണിയിലെത്തുമെന്നും വിവിധ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നും ഗരുഡ എയ്‌റോസ്‌പേസ് ഫൗണ്ടറും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു.
2016 ൽ ആരംഭിച്ച ഗരുഡ എയ്‌റോസ്‌പേസ് കാർഷിക ഡ്രോണുകൾ നിർമ്മിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ബി 2 ബി സ്‌പെയ്‌സിൽ പ്രവർത്തിച്ച ഗരുഡ എയ്‌റോസ്‌പേസ്, Droni ക്കൊപ്പം ബി 2 സി സ്‌പെയ്‌സിലേക്കും കടക്കുകയാണ്. COVID-19 പശ്ചാത്തലത്തിൽ ഡ്രോൺ അധിഷ്ഠിത സാനിറ്റൈസേഷൻ പ്രോജക്ടുകൾ നടത്തുന്നതിന് വിവിധ സർക്കാരുകളുമായി സഹകരിച്ചിരുന്നു. ഗരുഡ എയ്‌റോസ്‌പേസ് ‘കിസാൻ ഡ്രോൺ’ എന്ന പേരിൽ മറ്റൊരു തദ്ദേശീയ ഡ്രോണും പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 30 ഏക്കർ സ്ഥലത്ത് കാർഷിക കീടനാശിനി തളിക്കാൻ ശേഷിയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണാണിത്.

M S Dhoni launched a ‘made-in-India camera drone’ named ‘Droni’ with advanced features manufactured by Garuda Aerospace.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version