https://youtu.be/sl7ooH8fDLg

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ മാത്രമല്ല, ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലും തിളങ്ങുകയാണ് തെന്നിന്ത്യൻ താരസുന്ദരി Trisha Krishnan.

പ്രമോഷൻ പരിപാടിയിൽ പർപ്പിൾ നിറത്തിലുള്ള ഷിഫോൺ സാരിയിൽ തിളങ്ങിയ തൃഷയുടെ ചിത്രങ്ങൾ സോഷ്യമീഡിയയിൽ വൈറലായി

കറുപ്പും, പർപ്പിൾ നിറവും ചേർന്ന ഷിഫോൺ സാരി ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർ Sawan Gandhi ആണ്.

കറുപ്പ്, സിൽവർ നിറങ്ങളോടുകൂടിയ ബോർഡർ ഡീറ്റെയ്ലിങ്ങും സാരിയുടെ സവിശേഷതയാണ്.

സ്ലീവ് ലെസ് ബ്ലാക്ക് ആൻഡ് സിൽവർ ബ്ലൗസാണ് സാരിയ്ക്ക് കോമ്പിനേഷനായി താരം അണിഞ്ഞത്.

കിഷൻദാസ് ആന്റ് കോ ജ്വല്ലറി ശൃംഖലയിൽ നിന്നുള്ള ഗോൾഡൻ ഇയർ സ്റ്റഡുകളും,ബ്രേസ്‌ലെറ്റും തൃഷയുടെ ലുക്ക് കൂടുതൽ ആകർഷകമാക്കി

ഫാഷൻ സ്‌റ്റൈലിസ്റ്റായ Eka lakhani യുടെയും എത്നിക്ക് ലുക്ക് നിലനിർത്തുന്നതിനായി മേക്കപ്പ് ആർട്ടിസ്റ്റ് Umesh pawarന്റെയും മാർഗനിർദ്ദേശത്തിൽ മിനിമൽ മേക്കപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്

സെപ്തംബർ 30നാണ് പൊന്നിയിൽ സെൽവൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

സുന്ദര ചോള ചക്രവർത്തിയുടെ മകളും, ആദിത കരികാലന്റെയും, അരുൾമൊഴിയുടേയും സഹോദരിയുമായ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.

വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version