നാസയുടെ സ്പേസ് കൂളിംഗ് ടെക്നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങൾ അഞ്ചു മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) വികസിപ്പിച്ച ടെക്നോളജിക്ക് നിലവിലുള്ളതിലും വേഗതയിൽ ഇലക്ട്രിക് വണ്ടികൾ ചാർജ് ചെയ്യുവാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. ‌ബഹിരാകാശത്തെ ചില വൈദ്യുത സംവിധാനങ്ങളിൽ ശരിയായ താപനില നിലനിർത്താൻ സഹായിക്കുന്നതിന് വികസിപ്പിച്ച സങ്കീർണ്ണമായ കൂളിംഗ് ടെക്നിക്, നിലവിൽ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് വാഹന ചാർജറുകളേക്കാൾ അഞ്ചിരട്ടി കറന്റ് നൽകുമെന്ന് നാസ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. “Subcooled flow boiling” എന്ന നാസയുടെ ഹീറ്റ് ട്രാൻസ്ഫർ സിസ്റ്റത്തിന് ഉയർന്ന ചാർജ് വഹിക്കുന്ന കേബിളുകളെ തണുപ്പിക്കാൻ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ നാസ അറിയിച്ചു. കഴിഞ്ഞ വർഷം നാസയിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ Flow Boiling and Condensation Experiment (FCBE)-ലൂടെയാണ് ഹീറ്റ് ട്രാൻസ്ഫർ സിസ്റ്റം കണ്ടുപിടിച്ചത്. ഭാവിയിലെ നാസ ദൗത്യങ്ങൾക്ക് നൂതന കൂളിംഗ് സംവിധാനങ്ങൾ ആവശ്യമായി വരുന്നതിന്റെ ഭാഗമാണ് ഈ പരീക്ഷണങ്ങൾ. ചാർജിങ് വേഗത കൂട്ടുമ്പോൾ, ബാറ്ററി അമിതമായി ചൂടാകുന്നതിനാൽ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാൻ സമയമെടുക്കും. ഇതാണ് അവയുടെ ഏറ്റവും വലിയ പോരായ്മയും. ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഈ പുതിയ സാങ്കേതികവിദ്യ. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും ലോകമെമ്പാടും അവയ്ക്കുള്ള സ്വീകാര്യത വർധിപ്പിക്കാനും ആകുമെന്ന് നാസ പോസ്റ്റിലൂടെ അറിയിച്ചു.  2030 ഓടെ രാജ്യത്തുടനീളം 500,000 ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് സർക്കാർ ഇലക്ട്രിക് കാർ ചാർജിംഗിൽ നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. നിലവിൽ, ചില ചാർജിങ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 20 മിനിറ്റോളം വേണ്ടിവരും. വീടുകളിൽ ദിവസങ്ങളോളം സമയവും വേണ്ടിവരാറുണ്ട്.

NASA space cooling tech may allow EVs to charge within 5 minutes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version