സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ടെസ് ല സിഇഒ ഇലോൺ മസ്ക്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നീ പ്രമുഖർക്കാണ് സ്ഥാനം നഷ്‌ടപ്പെട്ടതെന്ന് റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ട്വിറ്റർ ഇടപാടിൽ യുഎസ് കോടതി അനുവദിച്ച സമയപരിധി അവസാനിരിക്കെ യാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടും ആരാണ് കമ്പനിയെ ഇനി നയിക്കുക എന്നതടക്കമുള്ള വിശദാംശങ്ങൾ മസ്ക്ക് ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. കൂടുതൽ പണം സമ്പാദിക്കാനല്ല ട്വിറ്റർ വാങ്ങിയതെന്നും, താൻ സ്നേഹിക്കുന്ന മനുഷ്യരാശിയെ സഹായിക്കാനാണെന്നുമാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിക്കുന്നത്. വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ തന്നെയും മറ്റ് നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ട്വിറ്റർ ചെയ്യുന്നതെന്നാണ് മസ്ക്കിന്റെ ആരോപണം. ട്വിറ്ററിലെ തൊഴിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി മസ്ക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ, ഏകദേശം 7,500ലധികം വരുന്ന ട്വിറ്റർ ജീവനക്കാർ ഈ ഏറ്റെടുക്കലിൽ കടുത്ത ആശങ്കയിലുമാണ്.

Tesla CEO Elon Musk fired senior executives after buying social media platform Twitter. Twitter CEO Parag Aggarwal, head of legal-policy-trust Vijaya Gadde and chief financial officer Ned Segal have lost their positions, according to a report released by Reuters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version