സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നവംബർ 14ന് ഇന്ത്യ സന്ദർശിക്കും. വ്യാപാരം, നിക്ഷേപം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം. ഡൽഹിയിൽ സൗദി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്നതിന് മുൻപായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ച. വ്യാപാരത്തിനും നിക്ഷേപത്തിനും ഊന്നൽ നൽകുന്നതായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തിക വർഷം, 43 ബില്യൺ യുഎസ് ഡോളറായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം. സൗദി അറേബ്യ ഇതിനോടകം തന്നെ ഇന്ത്യൻ തുണിത്തരങ്ങൾക്കും, പാദരക്ഷകൾക്കുമുള്ള ഒരു പ്രധാന വിപണിയാണ്, അതിനാൽ സൗദിയിലേക്കുള്ള കയറ്റുമതി വർദ്ധന പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. ഇന്ത്യയിലെ പെട്രോകെമിക്കൽ വ്യവസായത്തിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ സൗദിയും ലക്ഷ്യമിടുന്നുണ്ട്. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടലിനടിയിലൂടെയുള്ള വൈദ്യുതി പ്രസരണ ലൈൻ, യുപിഐ, റുപേ കാർഡുകൾ നടപ്പാക്കൽ തുടങ്ങിയവയും ചർച്ചയാകും.

Saudi PM Mohammed Bin Salman’s India visit will focus on Trade, Investments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version