മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം ഓഫീസ് അടച്ചിടാനുള്ള തീരുമാനം BYJU’S പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനുമായി നടത്തിയ ചർച്ചയെത്തുടർന്ന് തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ കാർണിവൽ ബിൽഡിംഗിലെ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കാൻ Edtech decacorn BYJU’S തീരുമാനിച്ചു. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃക്രമീകരണ പ്രവർത്തന തിരക്കുകൾ മൂലം വളരെ വൈകിയാണ് തിരുവനന്തപുരത്തെ പ്രശ്നങ്ങൾ ശ്ര​ദ്ധയിൽ പെട്ടതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. എന്റെ വേരുകൾ കേരളത്തിലാണ്. സംസ്ഥാനത്തോടുള്ള പ്രതിബദ്ധത തുടരും. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. തിരുവനന്തപുരത്തെ സെന്ററിലെ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനമായി, ബൈജു രവീന്ദ്രൻ പറഞ്ഞു.
മുൻകൂർ അറിയിപ്പ് നൽകാതെ ടെക്‌നോപാർക്കിലെ ഓഫീസ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചെന്നും മാനേജ്‌മെന്റ് ബലപ്രയോഗത്തിലൂടെ ജീവനക്കാരെ രാജി വയ്പിക്കുന്നുവെന്നും ആരോപിച്ച് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാർ തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയത്. തിരുവനന്തപുരം ഡവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചതായും 140 ജീവനക്കാർക്കും ഇവിടെ തുടരാമെന്നും കമ്പനി വ്യക്തമാക്കി. ബൈജൂസിനും ​ഗ്രൂപ്പ് കമ്പനികൾക്കുമായി നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്.

BYJU’S has decided to revoke its decision to shut down operations of its office at Technopark, Thiruvananthapuram.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version