- വിവിധ മോഡൽ കാറുകൾ തിരികെ വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ Maruti Suzuki.
- WagonR, Celerio, Ignis തുടങ്ങിയ മോഡലുകളാണ് തകരാറുകളെ തുടർന്ന് കമ്പനി തിരിച്ചുവിളിച്ചത്.
- റിയർ ബ്രേക്ക് അസംബ്ലി പിൻ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കാറുകൾ തിരിച്ചു വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
- ഈ വർഷം ഓഗസ്റ്റ് 3നും സെപ്റ്റംബർ 1നും ഇടയിൽ നിർമിച്ച മോഡലുകളിലാണ് തകരാർ കണ്ടെത്തിയത്.
- ഈ കാലയളവിൽ വാഹനങ്ങൾ വാങ്ങിയ ഉപയോക്താക്കളെ കമ്പനി പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടും.
- പ്രശ്നം കണ്ടെത്തുന്ന വാഹനങ്ങളുടെ തകരാർ സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
- ബ്രേക്കിംഗിൽ പിഴവുകൾ, അനാവശ്യ ശബ്ദം തുടങ്ങിയ പ്രശ്നങ്ങളാണ് മാരുതി കണ്ടെത്തിയിട്ടുള്ളത്.
- പിഴവ് ദീർഘകാലാടിസ്ഥാനത്തിൽ ബ്രേക്ക് പെർഫോമൻസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നു കമ്പനി അധികൃതർ അറിയിച്ചു.
- ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണു പരിശോധനകൾക്കായി വാഹനങ്ങൾ തിരികെ വിളിക്കുന്നത്.
- മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്ഷോപ്പുകളിൽ വാഹനങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ട്.
Maruti Suzuki recalls Wagon R, Celerio, Ignis cars for possible defect